Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു.എസ്. നാവൽ ബേസിന്റെ ചിത്രം പകർത്തിയതിനു ഒരു വർഷം തടവ്

യു.എസ്. നാവൽ ബേസിന്റെ ചിത്രം പകർത്തിയതിനു ഒരു വർഷം തടവ്

പി.പി. ചെറിയാൻ

ഫ്ളോറിഡ: സമ്മർ എക്സ് ചേയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നോർത്ത് യൂണിവേഴ്സിറ്റി ഓഫ് ചൈനയിൽ നിന്നും അമേരിക്കയിൽ എത്തിയ ചൈനീസ് വിദ്യാർത്ഥിയെ നാവൽ ബേസിന്റെ ചിത്രം എടുത്ത കുറ്റത്തിന് ഫ്ളോറിഡാ ഫെഡറൽ ജഡ്ജി ഫെബ്രുവരി 19ന് ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.

വെസ്റ്റ് നാവൽ എയർ സ്റ്റേഷന്റെ ചുറ്റും നടക്കുന്നതിനിടയിൽ തന്റെ കയ്യിലുണ്ടായിരുന്ന സെൽഫോണിലും, ക്യാമറയിലുമാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണഅ സാഹൊ(ദമവീ) എന്ന വിദ്യാർത്ഥി(20) ചിത്രമെടുത്തത്. നാവൽ ബേസ് ഫെൻസ് കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്കൽ ഏർപ്പെടുത്തിയിരുന്ന വിവരം വിദ്യാർത്ഥിക്കറിയില്ലായിരുന്നുവെന്ന് ഇയാൾക്കുവേണ്ടി വാദിച്ച അറ്റോർണി ജഡ്ജിയോടു പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല.

അമേരിക്കയുടെ ഇന്റലിജൻസ് ടെക്നോളജിയെകുറിച്ചു വിവരങ്ങൾ ശേഖരിക്കുന്നതിന് ചൈനീസ് ഗവൺമെന്റ് യുവാക്കളെ ചാരന്മാരായി അയക്കുന്നു എന്ന സാഹചര്യം നിലനിൽക്കുന്നതാണ് ശിക്ഷ ഇത്രയും കടുത്തതാകാൻ കാരണം. നിരോധിത മേഖലകളിൽ ഫോട്ടോഗ്രാഫിക്ക് ശ്രമിക്കുന്നവർക്ക് വലിയൊരു മുന്നറിയിപ്പാണ് ചൈനീസ് വിദ്യാർത്ഥിക്ക് ലഭിച്ച ഒരു വർഷത്തെ ജയിൽശിക്ഷ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP