Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യു.എസ്. സെനറ്ററും ഇന്ത്യൻ ആക്റ്റിവിസ്റ്റുമായ ക്രിസ് വാൻ ഹോളന് കാശ്മീരിൽ പ്രവേശനം നിഷേധിച്ചു

യു.എസ്. സെനറ്ററും ഇന്ത്യൻ ആക്റ്റിവിസ്റ്റുമായ ക്രിസ് വാൻ ഹോളന് കാശ്മീരിൽ പ്രവേശനം നിഷേധിച്ചു

പി.പി.ചെറിയാൻ

ന്യൂയോർക്ക്: യു.എസ്. സെനറ്ററും അറിയപ്പെടുന്ന ഇന്ത്യൻ ആക്റ്റിവിസ്റ്റുമായ ക്രിസ് വാൻ ഹോളന് ഇന്ത്യൻ അധീനതയിലുള്ള കാശ്മീരിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുശേഷം മൂന്നുമാസം തികയുന്ന ഒക്ടോബർ 5നാണ് മേരിലാന്റിൽ നിന്നുള്ള യു.എസ്. സെനറ്റർ ഹോളന് പ്രവേശനാനുമതി നിഷേധിച്ചത്.

ഇന്ത്യയുമായി വ്യാപാരബന്ധം വർദ്ധിപ്പിക്കുന്നതിനും, മറ്റു പല വിഷയങ്ങളിലും ഇന്ത്യൻ ഗവൺമെന്റുമായി ചർച്ച ചെയ്യുന്നതിന് യു.എസ്. കൺഗ്രഷനിൽ ഡെലിഗേഷന് നേതൃത്വം നൽകുന്നതിനാണ് സെനറ്റർ ഇന്ത്യയിൽ എത്തിയത്.

കാശ്മീരുമായുള്ള വാർത്താവിതരണ ബന്ധം വിച്ഛേദിക്കുകയും, പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും, മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തതു അമേരിക്ക അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് ഈ സംഭവം. ജമ്മു കാശ്മീരിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ഇന്ത്യൻ ഗവൺമെന്റിൽ നിക്ഷിപ്തമാണ്. ഈ മാസാവസാനം ഫോറിൻ അഫയേഴ്സ് കമ്മിറ്റി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചിരിക്കെ, കാശ്മീരായിരിക്കും മുഖ്യ ചർച്ചാവിഷയമെന്ന് സെനറ്റർ പറഞ്ഞു.

ഓഗസ്റ്റ് 5 ന് കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനുശേഷം വിദേശ പത്ര പ്രവർത്തകരെ ആരേയും തന്നെ അവിടെ എന്തു നടക്കുന്നു എന്ന് അന്വേഷിക്കുന്നതിന് അനുവദിച്ചിട്ടില്ല. യു.എസ്. സെനറ്ററുടെ പ്രവേശനാനുമതി നിഷേധിക്കൽ കാശ്മീരിൽ എന്തുനടക്കുന്നുവെന്നുള്ള ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കുക തന്നെ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP