Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറൊ ടോളറൻസ് പോളിസിയിലും, മെക്സിക്കൊ അതിർത്തിയിൽ നടക്കുന്ന കൂട്ട അറസ്റ്റിലും വ്യത്യസ്ഥ പ്രതിഷേധവുമായി ഇന്ത്യാന പൊലീസ്;മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ച് പ്രതിഷേധക്കാർ

സീറൊ ടോളറൻസ് പോളിസിയിലും, മെക്സിക്കൊ അതിർത്തിയിൽ നടക്കുന്ന കൂട്ട അറസ്റ്റിലും വ്യത്യസ്ഥ പ്രതിഷേധവുമായി ഇന്ത്യാന പൊലീസ്;മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ച് പ്രതിഷേധക്കാർ

പി.പി. ചെറിയാൻ

ഇന്ത്യാനാപൊലീസ്: പ്രസിഡന്റ് ട്രമ്പിന്റെ അനധികൃതകുടിയേറ്റക്കാർക്കെ തിരെയുള്ള സീറൊ ടോളറൻസ് പോളിസിയിലും, യു.എസ്.മെക്സിക്കൊ അതിർത്തിയിൽ നടക്കുന്ന കൂട്ട അറസ്റ്റിലും പ്രതിഷേധിച്ചുഇന്ത്യാനാ പൊലീസ് എപ്പിസ്‌ക്കോപ്പൽ ചർച്ചിനു മുമ്പു ജീസ്സസിനേയും,മാതാവ് മറിയയേയും, ജോസഫിനേയും ഇരുമ്പു കൂട്ടിലടച്ചു ചങ്ങലകൊണ്ടുബന്ധിച്ചു ചർച്ചിനു മുമ്പിൽ പ്രദർശിപ്പിച്ചു.

ഡിറ്റൻഷൻ സെന്റിന്റെ പ്രതീകമായിട്ടാണ് ചങ്ങലകൊണ്ടു ബന്ധിച്ച ഇരുമ്പുകോളേജ് ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ കോൺഗ്രിഗേഷൻ റെക്ടർപറഞ്ഞു.അയൽക്കാരെ സ്നേഹിക്കണമെന്ന് ക്രിസ്തുവിന്റെ അടിസ്ഥാനപഠിപ്പിക്കലിനെതിരാണ് ഇന്നു നടക്കുന്ന സംഭവ സംഭവങ്ങളെന്ന് റവ.ലികർട്ടീസ് ചൂണ്ടികാട്ടി.അതിർത്തികടന്ന അഭയാർത്ഥികളായാണ് യേശുവും
കുടുംബവും ഈജിപ്റ്റിലെത്തിയത്.

മത്തായിയുടെ സുവിശേഷം 2 ന്റെ 13, 14 വാക്യങ്ങളും ഉദ്ധരിച്ചു. ലീ പറഞ്ഞുരാത്രിയിൽ ദൂതൻ പ്രത്യക്ഷപ്പെട്ടു ഹെരോദ കുഞ്ഞിനെ വധിക്കാൻവധിക്കാൻ പദ്ധതി തയ്യാറാക്കുന്നു എന്ന് വെളിപ്പെടുത്തിയതിനെതുടർന്നാണ് ഇവർക്ക് യാത്രതിരിക്കേണ്ടിവന്നത്.ജോസഫും മേരിയും മറ്റൊരുരാജ്യത്തേക്ക് യാത്രതിരിച്ചത് നിയമം ലംഘിച്ചല്ലായിരുന്നു.

ഇവരെ ആരും അറസ്റ്റു ചെയ്തിരുന്നില്ലെന്നും ലീ പറഞ്ഞു. പ്രത്യേകസാഹചര്യത്തിൽ ഇവരെ പോലെ എത്തി ചേരുന്നവരെ സ്വീകരിക്കാൻ നാംബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പ്രതീകാത്മകമായിട്ടാണ് ഇത്പ്രദർശിപ്പിച്ചതെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധവും
ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP