Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കേയ്സ് ബിയറിന് വേണ്ടി സ്റ്റോർ ക്ലാർക്കിനെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

രണ്ട് കേയ്സ് ബിയറിന് വേണ്ടി സ്റ്റോർ ക്ലാർക്കിനെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി.ചെറിയാൻ

ജോർജിയ: രണ്ട് കേയ്സ് ബിയർ മോഷ്ടിച്ചതിന് ശേഷം സ്റ്റോറിൽ നിന്നും പുറത്തു കടക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ക്ലാർക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ റെ ജഫർസൺ ക്രൊമാർട്ടിയുടെ (52) വധശിക്ഷ ജാക്സൺ സ്റ്റേറ്റ് പ്രിസണിൽ നവംബർ 13 ബുധനാഴ്ച രാത്രി 10.59 ന് നടപ്പാക്കി.

25 വർഷം മുമ്പ് 1994 ഏപ്രിൽ 10 നായിരുന്നു സംഭവം. ജോർജിയ ഫ്ളോറിഡ ലൈനിലെനകൺവീനിയാർഡ് സ്റ്റോറിൽ ക്രൊമാർട്ടിയുൾപ്പെടെ രണ്ട് പേരാണ് അതിക്രമിച്ച് കയറിയത്. അവിടെ നിന്നും ബിയർ മോഷ്ടിച്ചതിന് ശേഷമാണ് സ്റ്റോർ ക്ലാർക്കിന് നേരെ വെടിയുതിർത്തത്.

വധശിക്ഷ മാറ്റിവെക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.അവസാനമായി എന്നെങ്കിലും പറയണോ എന്ന ചോദ്യത്തിന് ഇല്ലയെന്നും ചാപൽയനെ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു.വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

ജോർജിയായിൽ ഈ വർഷം നടപ്പാക്കിയ മൂന്നാമത്തെ വധശിക്ഷയാണിത്. അമേരിക്കയിലെ ഇരുപതാമത്തേയും ഈ വർഷം അഞ്ച് പേരുടെ കൂടെ വധശിക്ഷ നടപ്പാക്കേണ്ടതുണ്ട്. വധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലും അമേരിക്കയിൽ വധശിക്ഷ നിർബാധം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP