Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ്-19: രണ്ട് ന്യൂയോർക്ക് സിറ്റി പൊലീസ് ഓഫീസർമാർ കൂടി മരിച്ചു

കൊവിഡ്-19: രണ്ട് ന്യൂയോർക്ക് സിറ്റി പൊലീസ് ഓഫീസർമാർ കൂടി മരിച്ചു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ രണ്ട് ഉദ്യോഗസ്ഥർ കൊറോണ വൈറസ് പിടിപെട്ട് മരിച്ചു. പൊലീസ് സേനയിൽ 20 വർഷം സേവനമനുഷ്ഠിച്ചിരുന്ന വെറ്ററൻ സ്‌കൂളുകളുടെ സുരക്ഷാ ഏജന്റ് ലൂയിസ് ആൽബിനോയും,1994 മുതൽ സേവനമനുഷ്ഠിച്ചിരുന്ന ആക്‌സിലറി പൊലീസ് ലഫ്റ്റനന്റ് പിയറി മൊയ്‌സുമാണ് മരിച്ചതെന്ന് പൊലീസ് ചീഫ് ഡെർമോട്ട് ഷിയ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച മരണപ്പെട്ടവർ ഉൾപ്പടെ കൊറോണ വൈറസ് ബാധിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഏഴ് പേരാണ് മരിച്ചത്.

വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഡിപ്പാർട്ട്‌മെന്റിലെ 1,839 ജീവനക്കാർക്കാണ് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയിട്ടുള്ളത്. അതിൽ 1,619 യൂണിഫോം അംഗങ്ങളും 220 സിവിലിയൻ അംഗങ്ങളുമുണ്ട്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 53.3 ശതമാനം വർധനവാണെന്ന് പൊലീസ് ചീഫ് പറഞ്ഞു. മറ്റൊരു 6,695 പൊലീസുകാർ രോഗികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP