Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാലസ് കൗണ്ടിയിൽ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു;

ഡാലസ് കൗണ്ടിയിൽ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു;

പി.പി. ചെറിയാൻ

ഡാലസ് : ടെക്സസിൽ ഡാലസ് കൗണ്ടിയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ കേസുകൾ 1015 ആയി. കോവിഡ് 19 കാരണം ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 18 ആയി. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന 30 വയസ്സുകാരനാണ് മരിച്ചത്.

ഡാലസ്സിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴയും അതിശൈത്യവും എല്ലിസ് ഡേവിസ് ഫീൽഡ് ഹൗസിലുള്ള കോവിഡ് 19 പരിശോധന തടസ്സപ്പെടുത്തി. എന്നാൽ, അമേരിക്കൻ എയർലൈൻ സെന്ററിലെ പരിശോധനയ്ക്ക് തടസ്സം നേരിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ടെറന്റ കൗണ്ടിയിൽ ഒൻപത് പേരും കോളിൻ കൗണ്ടിയിൽ മൂന്നുപേരും കോവിഡ് 19 ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങി. ഡാലസ് ഫയർ റെസ്‌ക്യൂ ടീമിലെ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടീമിലെ അമ്പതോളം പേർ ക്വാറന്റീനിൽ കഴിയുന്നതായും അഗ്നിശമനസേനാധികൃതർ വെളിപ്പെടുത്തി.

ഡാലസ്സിൽ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ മുഖവും മൂക്കും മറയ്ക്കുന്നുണ്ട്. റോഡിൽ വാഹനഗതാഗതം പരിമിതമായ തോതിൽ മാത്രമാണുള്ളത്. സുരക്ഷാസേനയുടെ സാന്നിധ്യവും ഇവിടെ സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP