Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്സസിൽ കോവിഡ് കേസുകൾ 7,276; മരണം 140; സംസ്ഥാനത്തെ 254 കൗണ്ടികളിൽ പകുതിയിലധികം കൗണ്ടികളിൽ രോഗം വ്യാപിച്ചിരിക്കുന്നതായി അധികൃതർ

ടെക്സസിൽ കോവിഡ് കേസുകൾ 7,276; മരണം 140; സംസ്ഥാനത്തെ 254 കൗണ്ടികളിൽ പകുതിയിലധികം കൗണ്ടികളിൽ രോഗം വ്യാപിച്ചിരിക്കുന്നതായി അധികൃതർ

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. തിങ്കളാഴ്ച (ഏപ്രിൽ 6) മാത്രം 464 കേസ്സുകളാണ് സ്ഥിരീകരിച്ചത്. തലേ ദിവസത്തേക്കാൾ 7 ശതമാനം വർധന. ടെക്സസിലെ ആറു കൗണ്ടികളിൽ കൂടി കോവിഡ് 19 രോഗികളെ കണ്ടെത്തിയതോടെ സംസ്ഥാനത്തെ 254 കൗണ്ടികളിൽ പകുതിയിലധികം കൗണ്ടികളിൽ രോഗം വ്യാപിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. ടെക്സസിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഹാരിസ് കൗണ്ടിയിലാണ് (1,395), തൊട്ടടുത്ത ഡാലസ് (1,155), ഡാലസിൽ തിങ്കളാഴ്ച പുതിയതായി 43 പേരിൽ രോഗം കണ്ടെത്തി. തിങ്കളാഴ്ച ടെക്സസിൽ 13 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 140 ആയി.

ടെക്സസിൽ 85,357 പരിശോധനകൾ പൂർത്തിയാക്കിയതിൽ 1,153 പേരെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ലൂസിയാന ടെക്സസ് അതിർത്തിയിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിൽ നിന്നും ടെക്സസിലേക്ക് റോഡ് മാർഗമോ, വിമാനത്തിലോ പ്രവേശിക്കുന്നവർ 14 ദിവസത്തെ ക്വാറന്റെയിനിൽ പ്രവേശിക്കണമെന്ന് ടെക്സസ് ഗവർണറുടെ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP