Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ് 19

ടെക്സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ് 19

പി പി ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് സുപ്രീം കോടതി ജഡ്ജി ഡെബ്ര ലെർമാൻ (DEBRA LEHRMAN) ഭർത്താവ് ഗ്രോഗ് എന്നിവർക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് റിപ്പോർട്ട്. ടെക്സസിൽ ഹൈ റാങ്കിലുള്ള (ഉയർന്ന സ്ഥാനത്തുള്ള) ഒരാൾക്ക് കൊറോണ വൈറസ് കണ്ടെത്തുന്നത് ആദ്യമായാണ്.

കോവിഡ് 19 ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓസ്റ്റിനിലുള്ള ഡ്രൈവ് ത്രു ടെസ്റ്റിങ്ങ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഒരാഴ്ചയായി ശരീരവേദനയും ചെറിയ പനിയും അനുഭവപ്പെട്ടിരുന്നതായി ഇവർ പറയുന്നു. മാർച്ച് മുതൽ കൊറോണ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തുകയും സ്റ്റേ അറ്റ് ഹോം ഉത്തരവ് കർശനമായി പാലിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നപ്പോൾ പോലും മാസ്‌കും ഗ്ലൗസും ധരിച്ചിരുന്നതായും ഇവർ പറയുന്നു.

പിന്നെ വൈറസ് എങ്ങനെ ശരീരത്തിൽ കയറി പറ്റിയെന്നത് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് പറഞ്ഞു. ടെക്സസ് സുപ്രീം കോടതി കേസുകൾ കോടതിയിൽ ഹാജരാകാതെ വീട്ടിലിരുന്നാണ് കേൾക്കുന്നത്. ജഡ്ജിയുടെ ട്വീറ്ററിലാണ് രോഗ വിവരം പരസ്യമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP