Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാളസ്സിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ട്രിപ്പിൾ ഡിജിറ്റിൽ

ഡാളസ്സിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ട്രിപ്പിൾ ഡിജിറ്റിൽ

പി.പി. ചെറിയാൻ

ഡാളസ് : മുന്നൂറ്റി നാൽപത്തിആറ് ദിവസങ്ങൾക്കുശേഷം ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്ന് (ജൂലായ് 30ന്) ഡാളസ്സിൽ രേഖപ്പെടുത്തി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡിഫ്ഡബ്ലിയൂ ഇന്റർനാഷ്ണൽ വിമാനതാവളത്തിൽ ട്രിപ്പിൾ ഡിജിറ്റ് 100 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെന്ന് നാഷ്ണൽ വെതർ സർവ്വീസിന്റെ അറിയിപ്പിൽ പറയുന്നു.

2018 ൽ ഏറ്റവും ഉയർന്ന താപനില(100ഡിഗ്രി) രേഖപ്പെടുത്തിയത് ജൂൺ 22 ന് ആയിരുന്നു.കഴിഞ്ഞ വർഷം ഡാളസ് ഫോർട്ട് വർത്തിൽ തുടർച്ചയായി 100 ഡിഗ്രിയിൽ കൂടുതൽ ചൂടു രേഖപ്പെടുത്തിയത് റിക്കാർഡായിരുന്നു എന്നും നാ്ഷ്ണൽ വെതർ സർവ്വീസിന്റെ അറിയിപ്പിൽ ചൂണ്ടികാട്ടി.

109 ഡിഗ്രിവരെ താപനില 10 ദിവസം തുടർച്ചയായി ഉയർന്നിരുന്നുവെന്നും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങിയിരുന്നുവെന്നും അധികൃതർ പറഞ്ഞു. താപനില ഉയർന്നതോടെ, സൂര്യാഘാതം ഏറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ യാഴ്ച തുടർച്ചയായി 100 ഡിഗ്രിയിൽ കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും, അതുകൊണ്ടു വീടിനു വെളിയിൽ ഇറങ്ങുന്നവർ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP