Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാലസിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ കാണാതായത് രണ്ടു യുവതികളെ

ഡാലസിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ കാണാതായത് രണ്ടു യുവതികളെ

പി.പി. ചെറിയാൻ

മസ്‌കിറ്റ് (ഡാലസ്): ഒരാഴ്ചക്കുള്ളിൽ ഡാലസിൽ നിന്നും രണ്ടു യുവതികളെ കാണാതായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മസ്‌കിറ്റിൽ നിന്നും പ്രിസ്മ ഡെനിസ് (26) എന്ന യുവതിയെയാണ് കാണാതായത്. ബേബി സിറ്ററിൽ നിന്നും കുട്ടിയെ പിക്ക് ചെയ്യേണ്ട പ്രിസ്മ സമയത്ത് എത്തിചേരാതിരുന്നതാണ് ഇവരെ കുറിച്ച് അന്വേഷണത്തിന് പൊലീസ് രംഗത്തെത്തിയത്.

അന്വേഷണത്തിനൊടുവിൽ ഡാലസ് ഡൗൺ ടൗണിലെ പാർക്കിങ് ഗാരേജിൽ നിന്ന് ഇവരുടെ ചിത്രം പൊലീസിന് ലഭിച്ചു. ഇവരുടെ വാഹനം ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ ഡാലസ് റോസ്ലാന്റ് അവന്യുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഫോണിൽ ബന്ധപ്പെടുന്നതിനുള്ള ശ്രമം വിജയിച്ചില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

മെക്സിക്കോയിൽ നിന്നുള്ള യുവതിക്ക് അടുത്തിടെയാണ് അമേരിക്കൻ പൗരത്വം ലഭിച്ചത്. നാഷനൽഗാർഡ് അംഗമായ ഇവർ പാരലീഗൽ ജീവനക്കാരിയാണ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ മസ്‌കിറ്റ് പൊലീസുമായി 972 285 6336 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ബെയ്!ലർ ഹോസ്പിറ്റലിനു സമീപം നടന്നു പോയിരുന്ന മറ്റൊരു യുവതിയെ കാണാതായത്. ഇവരെ കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP