Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർബാഗ് തകരാർ 1.6 മില്യൺ ഹോണ്ടാകാർ തിരികെ വിളിച്ചു

എയർബാഗ് തകരാർ 1.6 മില്യൺ ഹോണ്ടാകാർ തിരികെ വിളിച്ചു

പി പി ചെറിയാൻ

അറ്റ്ലാന്റാ: ഹോണ്ടാ കാറുകളിലെ ടക്കാറ്റ എയർ ബാഗുകളുടെ പ്രവർത്തനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 1.6 മില്യൺ ഹോണ്ടാ വാഹനങ്ങൾ റിപ്പെയർ ചെയ്യുന്നതിനായി തിരികെ വിളിച്ചു.ജൂൺ 28 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് 'ഹോണ്ടാ' കമ്പനി അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചത്.

12.9 മില്യൺ ഹോണ്ടാ വാഹനങ്ങളിലെ 22.6 മില്യൺ ഇൻഫ്ലേറ്റേഴ്സിന് തകരാർ കണ്ടെത്തിയിട്ടുണ്ട്. ജപ്പാനാണ് ടക്കാറ്റ എയർബാഗുകളുടെ നിർമ്മാതാക്കൾ. എയർബാഗ് തകരാർ മൂലം ഇതിനകം 20 ആളുകൾ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. 2003 മുതൽ 2015 വരെയുള്ള വ്യത്യസ്ഥ ഹോണ്ടാ വാഹനങ്ങളാണ് തിരികെ എത്തിക്കാൻ ഉടമസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഹോണ്ടാ റീകോൾ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP