Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്തരിച്ച പ്രശസ്ത സുവിശേഷകൻ രവി സഖറിയാസിന്റെ മെമോറിയൽ സർവീസ് ലൈവ് സ്ട്രീമിൽ വെള്ളിയാഴ്ച

അന്തരിച്ച പ്രശസ്ത സുവിശേഷകൻ രവി സഖറിയാസിന്റെ മെമോറിയൽ സർവീസ് ലൈവ് സ്ട്രീമിൽ വെള്ളിയാഴ്ച

പി.പി. ചെറിയാൻ

മെയ് 19-നു അന്തരിച്ച ആഗോള പ്രശസ്തനായ സുവിശേഷകൻ രവി സഖറിയാസിന്റെ വെർച്വൽ മെമോറിയൽ സർവീസ് മെയ് 29-നു വെള്ളിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ലൈവ് സ്ട്രീമിൽ ഉണ്ടായിരിക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. RZIM.org/RavcMemorial

1984-ൽ സ്ഥാപിച്ച രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രിയുടെ സ്ഥാപകൻ എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രഭാഷണ്ങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്കൂടിയായിരുന്നു അദ്ദേഹം. മുൻ ഫുട്ബോൾ താരം ടിം ടിമ്പോ, ലൂയീസ് ഗി ഗ്ലിയോ, ബ്രൂക്ക്ലിൻ ടാബർനാക്കൾ സീനിയർ പാസ്റ്റർ ജിം സിംബാല തുടങ്ങിയ നിരവധി പ്രമുഖർ മെമോറിയൽ സർവീസിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെയ്ക്കും.

ഇന്ത്യയിൽ ജനിച്ച് കൗമാര പ്രായത്തിൽ ബൈബിൾ വായനയിലൂടെ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് രവി. ചെറു പ്രായത്തിൽ നടത്തിയ വിഫലമായ ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയിൽ കഴിയവെ ആണ് രവി ആദ്യമായി ബൈബിൾ വായിക്കാനാരംഭിച്ചത്. ക്രിസ്ത്യൻ അപ്പോളജിസ്റ്റായിട്ടായിരുന്നു രവി അറിയപ്പെട്ടിരുന്നത്.

ആദരസൂചകമായ പുഷ്പചക്രങ്ങൾ അർപ്പിക്കുന്നതിനു പകരം RZIM-ന്റെ പേരിൽ സംഭാവനകൾ നൽകണമെന്നു കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP