Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ മരണം നാലായിരം കടന്നു; രോഗികളുടെ കാര്യത്തിൽ വൻ വർദ്ധനവ്

അമേരിക്കയിൽ മരണം നാലായിരം കടന്നു; രോഗികളുടെ കാര്യത്തിൽ വൻ വർദ്ധനവ്

സ്വന്തം ലേഖകൻ

ഹ്യൂസ്റ്റൺ: മേരിക്കയിൽ കൊറോണ മൂലം മരണപ്പെട്ടവരുടെ സംഖ്യ നാലായിരം കടന്നു. ഇന്നു പുലർച്ചെ വരെ 4059 പേരെയാണ് കൊറോണ കൂട്ടിക്കൊണ്ടു പോയത്. കൊവിഡ് 19 ബാധിച്ച് ഇപ്പോൾ 4576 രോഗികൾ അത്യാസന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലുണ്ട്. മലയാളിസമൂഹവും അത്യന്തം ഭീതിയിലാണ്. ഇന്നലെ ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലായി രണ്ടു മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ്, എറണാകുളം സ്വദേശി കുഞ്ഞമ്മ സാമുവൽ എന്നിവരാണിവർ. നിലവിൽ 177329 പേർക്ക് അമേരിക്കയിൽ രോഗബാധയുണ്ട്. ഇതിൽ 109 എണ്ണം പുതിയ രോഗബാധിതരാണ്. പത്തുലക്ഷം പേർക്ക് 10 മരണം എന്നത് രണ്ടു കൂടി വർദ്ധിച്ച് 12 ആയതായി വൈറ്റ്ഹൗസ് അറിയിച്ചു. എല്ലാ മുൻകരുതലും ജാഗ്രതയും ആരോഗ്യസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കുന്നുണ്ട്. ന്യൂയോർക്കിൽ താത്ക്കാലിക സംവിധാനങ്ങൾക്കു പുറമേ ആവശ്യമായ ആരോഗ്യകിറ്റുകളും എത്തിച്ചു കഴിഞ്ഞു. സൈനിക ആശുപത്രികളുടെ സഹായവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

എന്നാൽ, ഏറ്റവും മോശമായ കാര്യങ്ങളാണ് മുന്നിലുള്ളതെന്നു പ്രസിഡന്റ് ഡൊളാൺഡ് ട്രംപ് സമ്മതിക്കുന്നു. കർശനമായ ലഘൂകരണ ശ്രമങ്ങൾക്കിടയിലും, 100,000 മുതൽ 240,000 വരെ അമേരിക്കക്കാർ വരും ആഴ്ചകളിൽ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറയുന്നു. ന്യൂയോർക്കിൽ കൊറോണ കൊടുങ്കാറ്റായി മാറുകയാണ്. 75,795 സ്ഥിരീകരിച്ച കേസുകളും ഇതുവരെ 1,550 മരണങ്ങളുമുള്ള ന്യൂയോർക്ക് സിറ്റി അമേരിക്കയുടെ കൊവിഡ് 19-ന്റെ പ്രഭവകേന്ദ്രമായി മാറി.

മിച്ചിഗൺ, കാലിഫോർണിയ, ഇല്ലിനോയ്സ്, ലൂസിയാന, വാഷിങ്ടൺ, പെൻസിൽവേനിയ, ജോർജിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്. ടെക്സസിൽ 3266 പേർക്ക് രോഗബാധയുണ്ടെങ്കിലും മരണസംഖ്യ 41 മാത്രമാണ്. എന്നാൽ കണക്ടിക്കറ്റ്, ഫ്ളോറിഡ എന്നിവിടങ്ങളിൽ രോഗബാധിതർ ഏറെയാണ്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ന്യൂയോർക്ക് ഒന്നാമതും ന്യൂജേഴ്സി രണ്ടാം സ്ഥാനത്തുമാണ്. പതിനായിരം രോഗികൾക്ക് മുകളിലാണ് ഈ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. മലയാളികൾ ഏറ്റവും കൂടുതൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു സംസ്ഥാനങ്ങൾ ഇവയാണെന്നും അമേരിക്കൻ മലയാളികളെ ഭീതിയിലാഴ്‌ത്തുന്നു. ന്യൂയോർക്കിൽ 75795 രോഗികൾ ഉള്ളപ്പോൾ ന്യൂജേഴ്സിയിൽ 18696 പേരുണ്ട്. മൂന്നാം സ്ഥാനത്ത് മിച്ചിഗണും (7615) നാലാമത് കാലിഫോർണിയയുമാണ് (6932). പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ടെക്സാസ്.

അതേസമയം ഒരു മാസത്തെ സാമൂഹിക അകലം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുകയും 'ഇത് വളരെ വേദനാജനകമാണെന്നും ഇപ്പോഴത്തേതിനെ അപേക്ഷിച്ചു വരുന്ന രണ്ടാഴ്‌ച്ച വളരെ വേദനാജനകമാവുകയും ചെയ്യും', എന്ന് മുന്നറിയിപ്പ് നൽകി.
'ഓരോ അമേരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങൾക്കായി തയ്യാറാകണമെന്ന് അറിയിക്കുന്നു. വളരെ വലിയ ആരോഗ്യ രക്ഷാദൗത്യമാണ് മുന്നിലുള്ളതെങ്കിലും എന്തും സംഭവിക്കാം, കരുതിയിരിക്കണം,' ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞത് 100,000 മുതൽ 240,000 വരെ അമേരിക്കക്കാർ കൊവിഡ് 19- മൂലം മരിക്കുമെന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കർശനമായ പൊതുജനാരോഗ്യ നടപടികൾ ഇതിനകം തന്നെ മരണസംഖ്യ വെട്ടിക്കുറച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 2.2 ദശലക്ഷം ആളുകൾ 'ഞങ്ങൾ ഒന്നും ചെയ്തില്ലായിരുന്നുവെങ്കിൽ, ജീവിതം സാധാരണ ഗതിയിൽ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നുവെങ്കിൽ മരിക്കുമായിരുന്നു' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, 100,000 മരണസംഖ്യ 'വളരെ കുറഞ്ഞ സംഖ്യയാണ്' എന്ന് ട്രംപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP