Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎസ് കോൺഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കൻ വനിതാ അംഗം ന്യു മെക്സിക്കോയിൽ നിന്ന്

യുഎസ് കോൺഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കൻ വനിതാ അംഗം ന്യു മെക്സിക്കോയിൽ നിന്ന്

പി.പി. ചെറിയാൻ

ന്യൂമെക്സിക്കൊ : യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി നേറ്റീവ് അമേരിക്കൻ വനിതാ അംഗം ന്യു മെക്സിക്കോയിൽ നിന്നും പ്രതിനിധിയായി എത്തുന്നു.ന്യൂമെക്സിക്കൊ കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച ഡെബ്ര ഹാലാന്റിക് (68) നിലവിലുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജാനിസ് ഇ. ആൾനോഡ് ജോൺസിനെ പരാജയപ്പെടുത്തിയാണ് യുഎസ് കോൺഗ്രസിൽ അംഗത്വം നേടിയത്.

ഡമോക്രാറ്റിക് പാർട്ടിക് സുരക്ഷിതമായ ഡിസ്ട്രിക്റ്റ് 2013 മുതൽ മിഷേൽ ഗ്രിഷമിന്റെ കൈവശമായിരുന്നു. ഇവർ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെടുകയായിരുന്നു.

ജൂൺ 5 ന് നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ പാർട്ടിയിലെ മൂന്ന് എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇവർക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചത്. ന്യുമെക്സിക്കൊ രാഷ്ട്രീയത്തിൽ ദീർഘചരിത്രമുള്ള വനിതയാണ് !ഡെബ്ര. ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ ന്യുമെക്സിക്കൊ അധ്യക്ഷയായിരുന്നു ഇവർ. ഇവരുടെ കാലഘട്ടത്തിലായിരുന്ന ന്യുമെക്സിക്കൊ പ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചത്. ന്യൂ മെക്സിക്കൊ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് ഇതേ യൂണിവേഴ്സിറ്റി ലൊ സ്‌കൂളിൽ നിന്നും ജൂറിസ് ഡോക്ടർ പഠനവും പൂർത്തീകരിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP