Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെൽറ്റാ എയർലൈൻസ് ജീവനക്കാർക്ക് ബോണസായി വൻ തുക വാഗ്ദാനം ചെയ്ത് കമ്പനി; വീതിച്ച് നല്കുക 1.6 ബില്യൺ ഡോളർ; ഓരോ ജീവനക്കാർക്കും രണ്ട് മാസത്തെ ശമ്പളം ബോണസായി ലഭിക്കും

ഡെൽറ്റാ എയർലൈൻസ് ജീവനക്കാർക്ക് ബോണസായി വൻ തുക വാഗ്ദാനം ചെയ്ത് കമ്പനി; വീതിച്ച് നല്കുക 1.6 ബില്യൺ ഡോളർ; ഓരോ ജീവനക്കാർക്കും രണ്ട് മാസത്തെ ശമ്പളം ബോണസായി ലഭിക്കും

പി പി ചെറിയാൻ

അറ്റ്ലാന്റാ: ഡെൽറ്റാ എയർലൈൻസ് ജീവനക്കാർക്ക് ബോണസായി വൻ തുക നൽകുന്നതിന് കമ്പനി തീരുമാനിച്ചതായി എയർലൈൻസ് വക്താവ് അറിയിച്ചു.ആകെയുള്ള 90,000 ജീവനക്കാർക്ക് 1.6 ബില്യൻ ഡോളറാണ് ബോണസായി വീതിച്ചു നൽകുക. ഓരോ ജീവനക്കാരന്റെയും വാർഷിക വരുമാനത്തിന്റെ 16.6 ശതമാനം (രണ്ടു മാസത്തെ ശമ്പളം) ആണ് ലഭിക്കുക

ജീവനക്കാരില്ലാതെ ഡെൽറ്റാ കമ്പനി ഇല്ല. അതുകൊണ്ടു തന്നെ വൻ ലാഭത്തിന്റെ സിംഹഭാഗവും ബോണസായി നൽകുവാൻ കമ്പനി തീരുമാനിച്ചതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എഡ് ബാസ്റ്റയ്ൻ (Ed Btsaian) പറഞ്ഞു.

2018 ൽ ഷിക്കാഗൊ യൂണിവേഴ്സിറ്റി നടത്തിയ സർവ്വെയിൽ അമേരിക്കയിലെ വൻകിട കമ്പനികൾ അവരുടെ ജീവനക്കാർക്ക് ലാഭവിഹിതം നൽകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയത് വാർഷിക വരുമാനത്തിന്റെ 5 ശതമാനം മുതൽ 20 ശതമാനം വരെ ബോണസായി നൽകുന്ന കമ്പനികളുണ്ടെന്നും സർവ്വെ ചൂണ്ടികാണിക്കുന്നു.

ഡെൽറ്റാ എയർലൈൻസിന്റെ തീരുമാനം ജീവനക്കാർ സ്വാഗതം ചെയ്തു. ആത്മാർഥതയ്ക്കുള്ള പ്രതിഫലം കൂടിയാണിതെന്നും ജീവനക്കാർ വിശ്വസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP