Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാമിലി വിസ- യുണൈറ്റഡ് ഫാമിലീസ് ആക്ട് യു.എസ് കോൺഗ്രസിൽ

ഫാമിലി വിസ- യുണൈറ്റഡ് ഫാമിലീസ് ആക്ട് യു.എസ് കോൺഗ്രസിൽ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: ചെയ്ൻ ഇമ്മിഗ്രേഷൻ, ലോട്ടറി വിസ തുടങ്ങിയ വിഷയങ്ങളിൽ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾ മറികടക്കുന്നതിന് കാലിഫോർണിയായിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത്വത്തിൽ നാൽപത്തിയഞ്ച് കോൺഗ്രസ് അംഗങ്ങൾ സ്‌പോൺസർ ചെയ്ത യുനൈറ്റഡ് ഫാമിലിീസ് ആക്ട് കോൺഗ്രസ്സിൽ അവതരിപ്പിച്ചു.

ഏഷ്യൻ അമേരിക്കൻ കോക്കസ് അദ്ധ്യക്ഷ ജഡ്ജിയെ പിന്തുണച്ചു കോൺഗ്രസ്സിലെ ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളായ പ്രമീള ജയ്പാൽ (വാഷിങ്ടൺ), റൊഖന്ന (കാലിഫോർണിയ), രാജാ കൃഷ്ണമൂർത്തി (ഇല്ലിനോയ്ഡ്) തുടങ്ങിയ ഡമോക്രാറ്റുകളും രംഗത്തെത്തി.ഫാമിലി വിസ നിർത്തലാക്കുന്നത് തടയുക എന്നതാണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നതെന്ന് ഫെബ്രുവരി 6 ന് വാഷിങ്ടൺ ഡിസിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പ്രമീള ജയ്പാൽ പറഞ്ഞു.

നിരവധി സിവിൽ റൈറ്റ്‌സ് സംഘടനകളും ബില്ലിനനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.ഫാമിലി വിസക്ക് വേണ്ടി ഇന്ത്യ, ഫിലിപ്പൈൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 4.4 മില്യൺ പേരാണ് ഫയൽ ചെയ്തു കാത്തിരിക്കുന്നത്.

വർഷങ്ങളായി അമേരിക്കയിൽ കഴിയുകയാണ് കുടുംബാംഗങ്ങളുമായി. ഒന്നിക്കുന്നതിനുള്ള അവസരം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത് 'പ്രമീള പറഞ്ഞു'. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഇമ്മിഗ്രേഷൻ നയങ്ങൾ തുടരണമെന്നും ഇവർ ആവശ്യപ്പെട്ടു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP