Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാത്യു മാർത്തോമയുടെ അപ്പീൽ യു.എസ് സുപ്രീം കോടതി തള്ളി -

മാത്യു മാർത്തോമയുടെ അപ്പീൽ യു.എസ് സുപ്രീം കോടതി തള്ളി -

പി.പി. ചെറിയാൻ

: ഇന്ത്യൻ അമേരിക്കൻ പ്രവാസികളുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മാത്യൂ മാർത്തോമാ കേസ്സിൽ യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന വിധി. എസ്.എ.സി.(SAC) കാപ്പിറ്റൽ അഡ് വൈസേ ഴ്സ് എൽ.പി. പോർട്ടോ ഫോളിയൊ മാനേജർ മാത്യു മാർത്തോമാസ് ഇൻസൈഡർ ട്രേയ്ഡിങ്ങ് നടത്തിയ കേസ്സിൽ ഫ്ളോറിഡാ മിയാമി ജയിലിൽ ഒമ്പതു വർഷത്തെ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ സമർപ്പിച്ച അപ്പീലാണ് ജൂൺ 3ന് കോടതി തള്ളിയത്.

ഒരു വ്യക്തിക്കെതിരെ ഇൻസൈഡർ ട്രേഡിങ്ങ് കേസ്സിൽ ആദ്യമായാണ് ഇത്രയും വലിയ ശിക്ഷ വിധിക്കുന്നത്. 276 മില്യൺ ഡോളറിന്റെ ലാഭമാണ് ഷെയർ വില്പനയിലൂടെ എസ്.എ.സിക്ക് ലഭിച്ചത്. ഈ ഇടപാടിൽ മാത്യു മാർത്തോമക്ക് 9.38 മില്യൺ ബോണസ് ലഭിച്ചിരുന്നതായും രേഖകൾ സൂചിപ്പിക്കുന്നു. 2014 ഫെബ്രുവരി 6ന് മാർത്തോമാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2014 സെപ്റ്റംബറിൽ 9 വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു.

മാർത്തോമാ കേസ്സിൽ അപ്പീൽ കേൾക്കാതെ തള്ളികളയുന്നതിന് ട്രമ്പ് അഡ്‌മിനിസ്ട്രേഷൻ യു.എസ്.സുപ്രീം കോടതിയിൽ നടത്തിയ അഭ്യർത്ഥന മാനിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

ഇന്ത്യയിൽ നിന്നും കുടിയേറിയ ഡോക്ടർ ലിസ്സിയുടേയും, തോമസിന്റേയും മകനായി 1974 മെയ് 18ന് മിഷിഗണിലായിരുന്നു മാർത്തോമയുടെ ജനനം. ഡോ.റോസ്മേരിയാണ് ഭാര്യ. ഉന്നതബിരുദധാരിയായ മാർത്തോമായുടെ അപ്പീൽ തള്ളിയതിൽ ദുഃഖിതരാണ് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP