Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെൻവറിൽ അദ്ധ്യാപക സമരം ഒത്തുതീർന്നു, 11.7 ശതമാനം വരെ ശമ്പളവർധനവ്

ഡെൻവറിൽ അദ്ധ്യാപക സമരം ഒത്തുതീർന്നു, 11.7 ശതമാനം വരെ ശമ്പളവർധനവ്

പി.പി. ചെറിയാൻ

ഡൻവർ: ശമ്പളവർദ്ധനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11 തിങ്കളാഴ്ച മുതൽ ഡെൻവർ അദ്ധ്യാപകർ നടത്തിവന്നിരുന്ന ബഹിഷ്‌ക്കരണ സമരം യൂണിയനും, ഡൻവർ പബ്ലിക് സ്‌ക്കൂൾ അധികൃതരും നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു.

ഫെബ്രുവരി 14 വ്യാഴാഴ്ച മുതൽ അദ്ധ്യാപകർ ജോലിയിൽ പ്രവേശിക്കുമെന്ന് ഡൻവർ ടീച്ചേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.2020 മുതൽ അദ്ധ്യാപകരുടെ ശമ്പളത്തിൽ 11.7 ശതമാനം വർദ്ധനവ്, ആദ്യമായി നിയമനം ലഭിക്കുന്ന അദ്ധ്യാപകന് 45800 ഡോളറും ലഭിക്കുന്ന ഒത്തുതീർപ്പിലാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്.

ഒരു വർഷത്തെ ഏറ്റവും ഉയർന്ന വാർഷീക ശമ്പളം 100,000 ഡോളർ ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.ഇരുപത്തിയഞ്ചു വർഷത്തിനുള്ളിൽ ഡൻവർ അദ്ധ്യാപകർ ആദ്യമായി നടത്തിയ ബഹിഷ്‌ക്കരണ സമരം വൻ വിജയമായിരുന്നുവെന്ന് ഡി.സി.റ്റി.എ. പ്രസിഡന്റ് ഹെൻട്രി റോമൻ പറഞ്ഞു.

രണ്ടാഴ്ചയായി നടന്നുവന്നിരുന്ന ചർച്ചകൾ വിജയിക്കാനിരുന്നതിനെ തുടർന്നാണ് അദ്ധ്യാപകർ സമര രംഗത്തെത്തിയത്. അദ്ധ്യാപകസമരം 92000 വിദ്യാർത്ഥികളെയാണ് ബാധിച്ചത്. 2600 അദ്ധ്യാപകർ സമരത്തിൽ പങ്കെടുത്തിരുന്നു.സമരം ഒത്തുതീർന്നതിൽ അദ്ധ്യാപകരും, രക്ഷകർത്താക്കളും ഒരുപോലെ സന്തുഷ്ടരാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP