Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ അടുത്ത ആഴ്ച മുതൽ ഊർജ്ജിതമാക്കുമെന്ന് ട്രംമ്പ്

അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ അടുത്ത ആഴ്ച മുതൽ ഊർജ്ജിതമാക്കുമെന്ന് ട്രംമ്പ്

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: അമേരിക്കയിൽ ഇനധികൃതമായി കുടിയേറിയിരിക്കുന്ന മില്യൺ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതൽ തിരിച്ചയയ്ക്കാൻ തുടങ്ങുമെന്ന പ്രസിഡന്റ് ട്രംമ്പ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. ജൂൺ 17 തിങ്കളാഴ്ചയാണ് ഈ വിഷയത്തെ കുറിച്ച് ട്വിറ്റർ സന്ദേശങ്ങൾ ട്രംമ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള ശക്തമായ നടപടികൾ യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അനധികൃത സ്വീകരിക്കുമെന്നും ട്രംമ്പ് വ്യക്തമാക്കി.

അമേരിക്കയിൽ നിന്നും തിരിച്ചു പോകണമെന്ന ഫെഡറൽ ജഡ്ജിമാർ ഉത്തരവിട്ട ഒരു മില്യണിലധികം ആളുകളെയാണ് ഉടനെ തിരിച്ചയക്കുകയും അഡ്‌മിനിസ്ട്രേഷൻ ഒഫിഷ്യൽസ് അറിയിച്ചു.

ഐ സി ഇ 2012ലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ ഡീപോർട്ട് ചെയ്തിട്ടുള്ളത് (409824). അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് വ്യാപകമായ റെയ്ഡുകളും സംഘടിപ്പിക്കും.

ഫ്ളോറിഡാ ഒർലാന്റോയിൽ സംഘടിപ്പിക്കുന്ന കൂറ്റൻ തെരഞ്ഞെടുപ്പ് റാലിയിൽ ചൊവ്വാഴ്ച ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP