Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി വിദ്യാർത്ഥി ഫ്ളോറിഡയിൽ വെടിയേറ്റു മരിച്ച സംഭനം; പ്രതി അറസ്റ്റിൽ

മലയാളി വിദ്യാർത്ഥി ഫ്ളോറിഡയിൽ വെടിയേറ്റു മരിച്ച സംഭനം; പ്രതി അറസ്റ്റിൽ

പി പി ചെറിയാൻ

താമ്പ (ഫ്ളോറിഡ): ഫ്ലോറിഡയിൽ മലയാളി വിദ്യാർത്ഥി ജോൺ പോൾ ഓറോത്ത് (19) വെടിയേറ്റു മരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പോൾ ഡീൻ മാക്കോർട്ടിനെ അറസ്റ്റു ചെയ്തതായി ഹിൽസ് ബറൊ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

രാത്രി 10.45 ന് താമ്പാ വുഡ്ബെറി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ വെടിയേറ്റ നിലയിൽ ജനുവരി 28 നാണ് ജോൺ പോളിനെ കണ്ടെത്തിയത്. വാഹനത്തിന്റെ എൻജിൻ ഓൺ ആയിരുന്നു.

പൊലീസ് എത്തി ജോണിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അറസ്റ്റിലായ പ്രതിയെ ജനുവരി 29 ബുധനാഴ്ച കോടതിയിൽ ഹാജരാക്കി ഫസ്റ്റ് ഡിഗ്രി മർഡറിനു കേസ്സെടുത്തിട്ടുണ്ട്. തുടർന്ന് ഓറിയന്റ് റോഡ് ജയിലിലടച്ചു. വിദ്യാഭ്യാസത്തിലും സ്പോർട്സിലും ഒരേ പോലെ മിടുക്കനായ ജോൺ പോൾ ഹൊണർസൊ സൈറ്റി മെംബറായിരുന്നു.

ഫ്ലോറിഡാ ടോണി ഓറോത്തിന്റേയും മിനിയുടേയും മകനാണ് ജോൺ പോൾ. നാറ്റിവിറ്റി കാത്തലിക് ചർച്ച് അംഗമായിരുന്നു.

ജോൺ പോളിന്റെ പൊതുദർശനം ജനുവരി 31 വ്യാഴം വൈകിട്ട് 7 മുതൽ ഹിൽസ്ബറോ മെമോറിയൽ ഫ്യൂണറൽ ഹോമിലും ഫ്യൂണറൽ മാസ് ഫെബ്രുവരി 1 വെള്ളിയാഴ്ച 10 മണിക്ക് നാറ്റിവിറ്റി കാത്തലിക്ക് ചർച്ചിലും നടക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP