Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വികലാംഗരായ വിമുക്ത ഭടന്മാരുടെ വിദ്യാഭ്യാസ വായ്പാ എഴുതി തള്ളുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംമ്പ് ഒപ്പ് വെച്ചു

വികലാംഗരായ വിമുക്ത ഭടന്മാരുടെ വിദ്യാഭ്യാസ വായ്പാ എഴുതി തള്ളുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംമ്പ് ഒപ്പ് വെച്ചു

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: യു എസ് മിലിട്ടറിയിൽ സേവനം അനുഷ്ടിക്കുന്നതിനിടയിൽ അപകടത്തിൽ സ്ഥിരം വികലാംഗരായ വിമുക്ത ഭടന്മാരുടെ മുഴുവൻ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളുന്ന സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംമ്പ് ഓഗസ്റ്റ് 21 ബുധനാഴ്ച ഒപ്പുവെച്ചു.

കെന്റുക്കി ലൂയിസ് വില്ലായിൽ അമേരിക്കൻ വെറ്ററൻസ് നാഷൻസ് നാഷണൽ കോൺഫ്രൻസിൽ നടത്തിയ പ്രസംഗത്തിന് ശേഷമാണ് ട്രംമ്പ് ഉത്തരവിൽ ഒപ്പിട്ടത്. ട്രംമ്പിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കോൺഫ്രൻസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ച ആയിരക്കണക്കിന് വിമുക്തഭടന്മാരുടെ കട ബാധ്യതയാണ് ഇത്മൂലം ഇല്ലാതായിരിക്കുന്നതെന്നും, അവരെ ആദരിക്കുക കൂടിയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംമ്പ് പറഞ്ഞു.

50000 ത്തിലധികം വികലാംഗരായ വിമുക്ത ഭടന്മാർക്കാണ് ഈ ഉത്തരവിലൂടെ ഫെഡറൽ സ്റ്റുഡന്റ് ലോണിന്റെ താൽക്കാലിക ആശ്വാസം ലഭിക്കുന്നതെന്നും വിശദ പരിശോധനകൾക്ക് ശേഷം കൂടുതൽപേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ട്രംമ്പ് കൂട്ടിച്ചേർത്തു. ലോൺ ഫൊർഗിവ്നസ് പ്രോഗ്രാം നടപ്പാക്കുമെന്ന് 2020ലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥികളായ ബെർണി സാന്റേഴ്സും, എലിസബത്ത് വാറനും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 1.6 ട്രില്യൺ വിദ്യാഭ്യാസ വായ്പയാണ് നൽകിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP