Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

1807 സന്നദ്ധ സംഘടനകൾക്ക് വിദേശ ധനസഹായം സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി

1807 സന്നദ്ധ സംഘടനകൾക്ക് വിദേശ ധനസഹായം സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി

പി.പി.ചെറിയാൻ

വാഷിങ്ടൺ:വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച 1807 സന്നദ്ധ സംഘടനകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും എഫ്.സി.ആർ.എ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതേതുടർന്ന് ഈ വർഷം സംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാൻ കഴിയില്ല. വൈ.എം.സി.എ തമിഴ്‌നാട്, രാജസ്ഥാൻ സർവകലാശാല, അലഹബാദ് കാർഷിക ഇൻസ്റ്റിറ്റ്യൂട്ട്, സ്വാമി വിവേകാനന്ദ എജുക്കേഷനൽ സൊസൈറ്റി കർണാടക, പൾമോ കെയർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പശ്ചിമ ബംഗാൾ, നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തെലങ്കാന, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മഹാരാഷ്ട്ര, ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ അസോസിയേഷൻ മഹാരാഷ്ട്ര, രവീന്ദ്രനാഥ് ടാഗോർ മെഡിക്കൽ കോളജ് ബംഗാൾ, ഇൻഫോസിസ് ഫൗണ്ടേഷൻ ബെംഗളൂരു എന്നിവക്കാണ് വിദേശ ധനസഹായം സ്വീകരിക്കാൻ വിലക്കേർപ്പെടുത്തിയത്.

ആറു വർഷത്തെ വിദേശ സംഭാവനയുടെ കണക്ക് ഹാജരാക്കണമെന്ന് സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവർഷത്തെ വരുമാനം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയില്ലെങ്കിൽ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കാമെന്നാണ് ചട്ടം.6,000 എൻ.ജി.ഒകൾക്ക് കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് ജൂലൈ എട്ടിന് നോട്ടീസ് അയച്ചിരുന്നു. 2014നു ശേഷം രാജ്യത്തെ 14,800 സംഘടനകൾക്കാണ് വിദേശ പണം സീകരിക്കുന്നതിന് എൻ.ഡി.എ സർക്കാർ വിലക്കേർപ്പെടുത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP