Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ രംഗത്ത് നിരവധി അവാർഡുകളും ബഹുമതികളും നേടിയ ഡോ. അലക്സാണ്ടർ തരകൻ ന്യൂയോർക്കിൽ നിര്യാതനായി; പൊതുദർശനം നാളെ ഞായറാഴ്ച; സംസ്‌കാരം തിങ്കളാഴ്ച

ആരോഗ്യ രംഗത്ത് നിരവധി അവാർഡുകളും ബഹുമതികളും നേടിയ ഡോ. അലക്സാണ്ടർ തരകൻ ന്യൂയോർക്കിൽ നിര്യാതനായി; പൊതുദർശനം നാളെ ഞായറാഴ്ച; സംസ്‌കാരം തിങ്കളാഴ്ച

ജോയിച്ചൻ പുതുകുളം

ന്യൂയോർക്ക്: ഹരിപ്പാട് പാൽക്കണ്ടത്തിൽ തുണ്ടത്തിൽ വില്ലയിൽ പരേതനായ സി. തോമസ് സാറിന്റേയും, പരേതയായ ആച്ചിയമ്മ സാറിന്റേയും സീമന്തപുത്രൻ ഡോ. അലക്സാണ്ടർ തരകൻ (78) ന്യൂയോർക്കിലെ സോയ്സെറ്റിൽ മാർച്ച് 13നു ബുധനാഴ്ച നിര്യാതനായി.

ഭാര്യ: ലീല തരകൻ തേവർവേലിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് തരകൻ, ഡോ. മാത്യു തരകൻ, മരിയ തരകൻ. മരുമകൾ: സോണിയ തരകൻ. കൊച്ചുമക്കൾ: സോഫിയ, ലൂക്കാസ്. സഹോദരങ്ങൾ: ഡോ. അച്ചാമ്മ ഐസക്ക് (ബോസ്റ്റൺ), പ്രൊഫ. ബഞ്ചമിൻ തരകൻ (ഡിട്രോയിറ്റ്), പരേതനായ ഡോ. വർഗീസ് തരകൻ.

ഡോ. അലക്സാണ്ടർ തരകൻ അമേരിക്കൻ പ്രാക്ടീസ് തുടങ്ങുന്നതിനുമുമ്പ് ഇന്ത്യയിൽ ഗിഫോർഡ് മിഷൻ ഹോസ്പിറ്റലിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ അമേരിക്കയിൽ എത്തിയതിനുശേഷം അമേരിക്കൻ ഡെന്റൽ ക്ലിനിക്കിലും, മൻഹാട്ടൻ സൈക്ക്യാട്രിക് സെന്ററിലും ചീഫ് ഓഫ് ഡെന്റിസ്ട്രിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ റിട്ടയർമെന്റ് എടുത്തതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സമൂഹത്തിൽ തന്റേതായ സേവനപാടവത്തിൽക്കൂടി അനേകർക്ക് സഹായഹസ്തം നീട്ടുവാൻ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നു സന്ദർശനത്തിനു എത്തുന്ന വൈദീകർക്കും സഭാ പിതാക്കന്മാർക്കും കൂടാതെ അമേരിക്കയിലുള്ള വൈദീകർക്കും തന്റെ ഭവനത്തിൽ ആതിഥ്യം നൽകുന്നതിൽ അദ്ദേഹം എപ്പോഴും ചാരിതാർത്ഥ്യം കണ്ടെത്തിയിരുന്നു.

ഡോ. തരകന്റെ ത്യാഗപൂർണ്ണമായ സേവനത്തെ പരിഗണിച്ച് പലവിധ അവാർഡുകളും, ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നാളെ 17നു ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 വരെയും, സംസ്‌കാരം മാർച്ച് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർക്ക് ഫ്യൂണറൽ ചാപ്പലിലും നടത്തുന്നതാണ്.

Viewing & Funeral Service
at Park Funeral Chapels (Adress: 2175 Jericho Turnpike, Gardenctiy park, NY 11040, PH: 516 747 4300).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP