1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

രണ്ടാം തവണയും റോക്ക്‌­ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ.ആനി പോൾ

January 08, 2016 | 03:58 PM IST | Permalinkരണ്ടാം തവണയും റോക്ക്‌­ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ.ആനി പോൾ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ ചരിത്രം കുറിച്ചു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോൾ രണ്ടാം തവണയും റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു.

ജനുവരി അഞ്ചാം തിയതി ന്യൂസിറ്റിയിലെ കൗണ്ടി ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിധ സ്‌­റ്റേറ്റുകളിൽ നിന്നും കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും എത്തി.

അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതു കരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വർഷത്തെ കൗണ്ടിയുടെ ഭാഗധേയം നിർണ്ണയിക്കാനുള്ള ചുമതലയിലേക്കുയർത്തപ്പെട്ടു. തുടർന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തിൽ കൗണ്ടി ക്ലാർക്ക് ഓരോരുത്തരെയായി ആമുഖ പ്രസംഗം നടത്തുവാനും രജിസ്റ്ററിൽ ഒപ്പിടുവാനും ക്ഷണിച്ചു.

ആനി പോളിന്റെ ഊഴമെത്തിയപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. തന്നെ വീണ്ടും തെരഞ്ഞെടുക്കാൻ സഹായിച്ച എല്ലാവരേയും നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് ഡോ. ആനി പോൾ പ്രസംഗം തുടങ്ങിയത്. പ്രചരണ വേളയിൽ എല്ലാ വിധ സഹായവുമായി തന്നോടൊപ്പം നിന്ന തന്റെ ഭർത്താവ് അഗസ്റ്റിൻ പോൾ, മക്കളായ മോനിഷ, ഷബാന, നടാഷ മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവർക്ക് നന്ദി അറിയിച്ചതിനോടൊപ്പം എല്ലാ വാർത്ത മാദ്ധ്യമങ്ങൾക്കും പ്രത്യേകം നന്ദി അറിയിച്ചു.

റോക്ക്‌­ലാൻഡ് കൗണ്ടി അഭിമുഖീകരിക്കുന്ന പ്രശ്‌­നങ്ങൾക്കു പരിഹാരം കണ്ടെത്താൻ തുടർന്നും ഒറ്റകെട്ടായി പരിശ്രമിക്കുമെന്നും അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണു അവർപ്രസംഗം അവസാനിപ്പിച്ചത്.

മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂർക്കാട് നെടുംകല്ലേൽ ജോണ് ജോർജിന്റെയും പരേതയായ മേരി ജോർജിന്റെയും മകളാണ് ആനി. ആനിയുടെ മറ്റു സഹോദരി സഹോദരന്മാർ ഇന്ത്യയിലും അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലുമായി ജോലിയും, ബിസിനസ്സുമായി കുടുംബത്തോടോപ്പം താമസിക്കുന്നു. കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് സ്­കൂളിലും മൂവാറ്റുപുഴ നിർമല കോളേജിലുമായിരുന്നു ആനിയുടെ പഠനം. ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്‌­സിങ്ങിൽ ഡിപ്ലോമ നേടി. 1982 ലാണ് അമേരിക്കയിലെത്തുന്നത്. ബ്രൂക്ക്‌­ലിനിലെ സെന്റ് ജോസഫ്‌­സ് കോളേജിൽനിന്ന് ഹെൽത്ത് അഡ്‌മിനിസ്‌­ട്രേഷനിൽ ബിരുദം (ബി.എസ്) നേടി.

ന്യുയോർക്ക് മെഡിക്കൽ കോളേജിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദവും (എംപി.എച്ച്), ന്യുയോര്ക്ക് സിറ്റി സർവ്വകലാശാലയിൽനിന്ന് നഴ്‌­സിങ്ങിൽ ബിരുദാനന്തര ബിരുദവും (എം.എസ് എൻ.), പീഡിയാട്രിക് നഴ്‌­സ് പ്രാക്ടീഷണർ (പി.എൻ.പി) ബിരുദവും നേടി. അടുത്ത കാലത്ത് നഴ്‌­സിങ് പ്രാക്ടീസിൽ ഡോക്ടർ ബിരുദവും (ഡി.എൻ.പി ) നേടി. ന്യുയോർക്കിലെ ഡൊമിനിക്കൻ കോളേജ് ഉൾപ്പെടെ വിവിധ കോളേജ്കളിൽ അഡ്ജംക്ട് പ്രൊഫസ്സറായും പ്രവർത്തിച്ചു.

പഠനത്തിൽ കാണിച്ച ഈ താത്പര്യവും ഉന്നത ബിരുദങ്ങൾ സ്വന്തമാക്കണമെന്ന ആഗ്രഹവും പൊതുപ്രവര്ത്തനത്തിലും ആനി പിന്തുടർന്നു. പ്രാദേശികവും മലയാളി കൂട്ടായ്മകളിലും വളരെ ഊര്ജസ്വലതയോടെ പ്രവർത്തിച്ച ആനി കൈവെക്കാത്ത മേഖലകളില്ല. ആ ഉത്സാഹമാണ് ന്യുയോർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലൂടെ ഒരു കേരളീയന് കിട്ടുന്ന ഏറ്റവുമുയർന്ന പദവിയിലേക്ക് അവരെ നയിച്ചത്.

നയാക്ക് കോളേജിലെ ഉപദേശക സമിതി അംഗം കൂടിയായ ആനി, 2010ലും 2011ലും ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റ് ആയി. ഹഡ്‌­സൺ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.

നഴ്‌­സിങ് രംഗത്തെ മികവിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് ഡോ. വിജയകുമാർ ഗുജ്‌­റാൾ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്­കാരങ്ങളും അവരെ തേടിയെത്തി. 2007ൽ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിൽ എക്‌­സലൻസ് ഇൻ പ്രാക്റ്റീസ് അവാർഡു നേടി. ഫൊക്കാന സമ്മേളനത്തിൽ വുമൺ ഓഫ് ദ ഇയർ അവാർഡും ലഭിച്ചിട്ടുണ്ട്. നഴ്‌­സുമാരുടെ സംഘടനാ പ്രവർത്തനങ്ങള്ക്കും ആനി ചുക്കാൻ പിടിച്ചു. ന്യുയോർക്കിലെ ഇന്ത്യൻ അമേരിക്കന് നഴ്‌­സസ് അസോസിയേഷന്റെ സ്ഥാപകയും പ്രസിഡന്റുമായിരുന്ന ആനി, ഇന്ത്യൻ് നഴ്‌­സ് ഓഫ് അമേരിക്കയെന്ന ദേശീയ സംഘടനയുടെയും സ്ഥാപകാംഗമാണ്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ചേർന്ന അനുമോദന യോഗത്തിൽ റോക്ക്‌­ലാന്റിന്റെ മാത്രമല്ല, അമേരിക്കയിലെ മുഴുവന് മലയാളികളുടേയും അഭിമാനമായ ആനി പോളിന് വിവിധ സംഘടന ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നാന്യൂയെറ്റ് ലൈയണ്‌­സ് ക്ല്ബ് പ്രസിഡന്റ് ബാർബറ ചക് , നാന്യൂയെറ്റ് സിവിക് അസോസിയേഷൻ ട്രഷറർ വാലെരി മൊൾഡോ, നഴ്‌­സെസ് അസോസിയേഷൻ പ്രസിഡന്റ് മിഷേൽ പരൈസൻ, ഹഡ്‌­സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജിമോൻ വെട്ടം, ഫൊക്കാന ബോർഡ് ഓഫ് ട്രസ്ടി ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്‌­സൻ ലീലാ മാരേട്ട്, ഫോമാ ജോയിന്റ് ട്രഷറാർ ജോഫ്രിൻ ജോസ്, ജസ്റ്റിസ് ഫോർ ഓൾ ചെയർമാൻ തോമസ് കൂവള്ളൂർ, ഹഡ്‌­സൺ വാലി മലയാളി അസോസിയേഷൻ ട്രസ്ടി മെംബർ കുര്യാക്കോസ് തരിയൻ, ഹഡ്‌­സൺ വാലി മലയാളി അസോസിയേഷൻ ട്രസ്ടി ചെയർമാൻ വർഗ്ഗീസ് ഉലഹന്നാൻ, എച് . വി എം.എ മലയാളം സ്­കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ, സിവിൽ സർവീസ് എംബ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് നൈനാൻ, ഇന്ത്യൻ കാത്തോലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി അലക്‌­സ് തോമസ്, ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക് ലാൻഡ് മുൻ പ്രസിഡന്റ് രാജൻ ബരൻവാൽ, ഇന്ത്യൻ നഴ്‌­സെസ് അസോസിയേഷൻ പ്രസിഡന്റ് ഉഷ ജോർജ്, നൈന ബോർഡ് മെംബർ ഡോ. റയ്ചൽ കോശി, നോർക്കയിൽ നിന്ന് ജോസ് ജോർജ്, ജീവൻ ജ്യോതി എക്‌­സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ആര്യ, ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യുണിറ്റി ഓഫ് യോംഗെര്‌­സ് പ്രസിഡന്റ് ജോർജ് പടിയേടത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിൽ ലെജിസ്ലേറ്റർ ഡോ. ആനി പോൾ എല്ലാ മലയാളികൾക്കും ഒരു മാതൃകയായിരിക്കുകയാണെന്നും, ഡോ. ആനി പോളിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും വിവിധ സംഘടനാ നേതാക്കൾ ആശംസിച്ചു.

തന്റെ ഈ നേട്ടം എല്ലാവരുടേയുമാണെന്നും, ഒത്തിരിപ്പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച നേട്ടത്തിൽ താൻ എല്ലാവരോടും ഏറെ കടപ്പെട്ടിരിക്കുകയാണെന്നും ആനി പോൾ തന്റെ നന്ദിപ്രസംഗത്തിൽ പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൈവശമുണ്ടായിരുന്നത് 21280 ഗ്രാം സ്വർണം; പോരാത്തതിന് 1250 കിലോ വെള്ളി; എംജിആറിന്റെ നായികയായി തമിഴകത്തെ ഇളക്കിയ തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ ആസ്തി; ഭൂമി, കെട്ടിടങ്ങൾ, നിക്ഷേപങ്ങൾ, ആഭരണങ്ങൾ എന്നിവയടക്കം എല്ലാം ഇനി സഹോദരന്റെ മക്കൾക്ക് സ്വന്തം; ജയലളിതയുടെ യഥാർത്ഥ അവകാശികൾ ഇനി ശതകോടീശ്വരന്മാർ; ജയലളിതയുടെ സ്വത്തിൽ ശശികലയ്ക്ക് അവകാശം പോകുമ്പോൾ
650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോൾ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലർജി ഗുളികകളും പൊടിച്ചു ചേർത്തു; അന്ന് രാത്രി ഭാര്യ വീട്ടിൽ മരുമകൻ ജ്യൂസ് ഉണ്ടാക്കിയത് വെറുതെയല്ല; സ്‌നേഹം നടിച്ച് സ്വന്തം ജ്യൂസ് ഭാര്യയെ കൊണ്ട് കുടുപ്പിച്ചതും ചതിയുടെ ഭാഗം; ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയെന്ന് സൂരജിന്റെ കുറ്റസമ്മതം; ഗുളിക നൽകിയത് സമ്മതിച്ച് മെഡിക്കൽ സ്റ്റോർ ഉടമയും; ഉത്രക്കേസിൽ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസുത്രൂണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
നിയമങ്ങൾ എല്ലാം മറികടന്ന് ഏകപക്ഷീയമായി കുഞ്ഞിനെ വിട്ടു കൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ; കുട്ടിയെ കസ്റ്റഡിയിൽ വയ്ക്കാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറാനോ ശിശുക്ഷേമസമിതിക്ക് അവകാശമില്ല: കുട്ടിയുടെ ക്ഷേമവും സുരക്ഷയും ഉറപ്പിക്കുക മാത്രം ഉത്തരവാദിത്തം: കോടതി ചെയ്യേണ്ട കാര്യം കൊല്ലം ശിശുക്ഷേമ സമിതി ചെയ്തത് രാഷ്ട്രീയ ഇടപെടൽ മൂലം തന്നെ: ചെയർമാൻ സജിനാഥ് പ്രതിക്കൂട്ടിൽ; ഉത്രാ കൊലക്കേസിലെ മറ്റൊരു കള്ളക്കളി പൊളിയുമ്പോൾ
മുലകുടി മാറാത്ത പന്നി കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഫിഡൽ കാസ്ട്രോ; 15 പേർക്ക് ഭക്ഷണം നൽകി 45 മിനിറ്റ് കാത്തിരുന്ന്, അവർ മരിച്ചില്ലെങ്കിൽ മാത്രം ഭക്ഷണം കഴിക്കുന്ന ഹിറ്റ്ലർ; ഇഷ്ടഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് മേഴ്സിഡസ് കാർ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങൾ നൽകിയ ഇദി അമീൻ; ഏകാധിപതികളുടെ രസകരമായ ഭക്ഷണ രീതികളിലൂടെ ഒരു യാത്ര
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
കരിമൂർഖൻ രണ്ട് തവണ ആഞ്ഞു കുത്തിയിട്ടും ഉത്ര ചാടി എണീറ്റില്ല; വേദന കൊണ്ടു പുളഞ്ഞതും ആരും ശ്രദ്ധിച്ചില്ല; ഭാര്യ പാമ്പു കടിച്ചു മരിക്കുന്നത് വരെ പുറത്ത് അറിയാതിരിക്കാൻ ജ്യൂസിൽ ഭർത്താവ് മയക്കുമരുന്ന് കലക്കി നൽകിയെന്ന സംശയം അതിശക്തം; ആന്തരികാവയവ പരിശോധനാ ഫലം അതിനിർണ്ണായകമാകും; സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും കുറ്റകൃത്യത്തിൽ പങ്കെന്ന് സംശയിച്ച് അന്വേഷണ സംഘം; ഉത്രാക്കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്
ഇനി സ്‌നിഗ്ധയ്ക്ക് രക്ഷയില്ല; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗൗരവത്തോടെ എടുത്ത് ടോമിൻ തച്ചങ്കരി; ക്രൈംബ്രാഞ്ച് മേധാവിയുടെ അന്വേഷണ നീക്കം അട്ടിമറിക്കാൻ കരുക്കൾ നീക്കി ഐപിഎസ് അസോസിയേഷനിലെ സുധേഷ് കുമാർ അനുകൂലികളും; പൊലീസുകാരന്റെ കഴുത്തൊടിച്ച കേസ് കൊലപാതക ശ്രമത്തിന് സമാനമെന്ന് വിലയിരുത്തൽ; കള്ളപരാതി നൽകി ഗവാസ്‌കറെ കുടുക്കാനുള്ള നീക്കവും തിരിച്ചടിയാകും; പൊലീസിലെ ഭിന്നത രൂക്ഷമാക്കാൻ കനകക്കുന്നിലെ ഐപിഎസുകാരന്റെ മകളുടെ മർദ്ദന കേസ് വീണ്ടും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ