Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളുമായി ഇന്ത്യൻ അംബാസിഡർ ചർച്ച നടത്തി

തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളുമായി ഇന്ത്യൻ അംബാസിഡർ ചർച്ച നടത്തി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്കൽ ഗവൺമെന്റുകളിലേക്ക് വിജയിച്ച ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളുമായി യു.എസ്സ. ഇന്ത്യൻ അബാസിഡറായി നിയമിതനായ ഹരീഷ് വി. ശ്രിൻഗള ചർച്ച നടത്തി.

ഹൂസ്റ്റൺ ഇന്ത്യൻ കോൺസലേറ്റിൽ മെയ് 21 ചൊവ്വാഴ്ച വൈകീട്ട് 5.30 നായിരുന്നു ചർച്ചാ സമ്മേളനം സംഘടിപ്പിച്ചത്. ടെക്സസ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനപ്രതിനിധികൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 75 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

അമേരിക്കൻ പ്രാദേശിക ഗവൺമെന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചു കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ കർത്തവ്യ നിർവഹണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ എന്ന് അംബാസിഡർ ആശംസിച്ചു.

ഇന്ത്യ യു.എസ്. ബന്ധം ഇരുരാജ്യങ്ങളിലേയും, സാമ്പത്തിക, വ്യവസായ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അംബാസിഡർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യ-അമേരിക്കാ സഹകരണം ആസൂയാർഹമായ നേട്ടങ്ങൾ തടുർന്നും കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ഹൂസ്റ്റൺ കോൺസുലേറ്റിൽ രാഷ്ട്രപിതാവിന്റെ ചിത്ര അനാവരണ ചടങ്ങും നടന്നു. ഹൂസ്റ്റണിൽ നിന്നുള്ള ജഡ്ജ് കെ.പി.ജോർജ്, ശ്രീകുൽകർണി, ആർ.കെ. സാൻഡിൽ, ജഡ്ജ് ജൂലി മാത്യു രാജ സൽഹോത്രാ, കോപ്പേൽ സിറ്റി കൗൺസിലംഗം ബിജു മാത്യു, റിഷ് ദബ്റോയ്, ഹരീഷ് ജാജു, ഷാംബ മുക്കർജി, സ്റ്റാഫോർഡ് സിറ്റി കൗൺസിലംഗം കെൻ മാത്യു എന്നിവരെ കൂടാതെ ഇസ്രയേൽ കോൺസുലർ ജനറൽ, ജന്ത്യൻ കോൺസുലർ ഡോ. അനുപം റെ ്എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP