Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂഹാംപ്‌ഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്റേഴ്‌സിനു വിജയം

ന്യൂഹാംപ്‌ഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്റേഴ്‌സിനു വിജയം

പി.പി. ചെറിയാൻ

ന്യൂഹാംപ്‌ഷെയർ: അമേരിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോൾ ന്യൂഹാംപ്‌ഷെയറിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സെനറ്ററുമായ ബെർണി സാന്റേഴ്‌സിനു വിജയം.

ന്യൂഹാംപ്‌ഷെയറിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 276385 അംഗങ്ങളാണുള്ളത്. രണ്ടാം സ്ഥാനം ബെന്റ് കൗണ്ടി മുന്മേയറും അയോവയിൽ ഒന്നാം സ്ഥാനക്കാരനുമായ പീറ്റ ബട്ടിംഗും മൂന്നാം സ്ഥാനം എമി ക്ലൊന്പച്ചും നേടി.

ഈ പ്രൈമറിയിലും ജൊ ബൈഡൻ വളരെ പിന്നിലാണ്. അയോവയിൽ ജൊ ബൈഡൻ നാലാം സ്ഥാനത്തേയ്ക്ക പിന്തള്ളപ്പെട്ടിരുന്നു.

2016 ൽ ബെർണി സാന്റേഴ്‌സും ഹില്ലരി ക്ലിന്റണും പ്രൈമറിയിൽ ഏറ്റുമുട്ടിയപ്പോൾ ന്യുഹാംപ്‌ഷെയർ പിന്തുണച്ചത് ബെർണിയെ ആയിരുന്നു. 22 പോയിന്റുകൾക്കാണ് ഹില്ലരിയെ ഇവിടെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ജൊ ബൈഡന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP