Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോസ്റ്റണിൽ നിന്നും ആദ്യ ബ്ലാക്ക് വനിത യു എസ് കോൺഗ്രസ്സിലേക്ക്

ബോസ്റ്റണിൽ നിന്നും ആദ്യ ബ്ലാക്ക് വനിത യു എസ് കോൺഗ്രസ്സിലേക്ക്

പി.പി. ചെറിയാൻ

ബോസ്റ്റൺ: സെപ്റ്റംബർ 4 ന് 7വേ കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നടന്ന ഡെമോക്രാറ്റിക്‌ ്രൈപമറിയിൽ കഴിഞ്ഞ 20 വർഷമായി ഇവിടെ നിന്നും തുടർച്ചയായി തിരഞ്ഞെടുക്കപ്പെ ട്ടിരുന്ന കരുത്തനായ നേതാവ് മൈക്കിൾ കേപ്നിനോയെ പരാജയപ്പെടുത്തി അയ്യനാ പ്രസ്ലി (44) അട്ടിമറി വിജയം നേടി.

ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ നിന്നും നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ മാസ്സച്യുസെറ്റ്സിന്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വനിത യു എസ് കോൺഗ്രസ്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ പ്രചരണം നടത്താൻ കഴിഞ്ഞതാണ് തന്റെ വിജയത്തിന് കാരണമായതെന്ന് പ്രസ്ലി പറഞ്ഞു. ജനം മാറ്റം ആഗ്രഹിക്കുന്നതായും ഇവർ കൂട്ടിച്ചേർത്തു.

ബോസ്റ്റണലെ ഏറ്റവും വലിയ ന്യൂസ് പേപ്പറായ ബോസ്റ്റൺ ഗ്ലോബിന്റെ എൻഡോഗ്മെന്റ് നേടാനായതും തന്റെ വിജയത്തിന് മാറ്റ് കൂട്ടിയതായി ഇവർ പറയുന്നു.ഡൊണാൾഡ് ട്രംമ്പുമായി നാം നിരന്തര സമരത്തിലാണ് സോഷ്യൽ സെക്യൂരിറ്റി, മെഡിക്കെയർ, ഹൗസിങ്ങ് തുടങ്ങിയ വിഷയങ്ങളിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണെന്നും പ്രസ്ലി വിശ്വസിക്കുന്നു.

2009 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബോസ്റ്റൺ സിറ്റി കൗൺസിലിന്റെ 108 വർഷ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കറുത്ത വനിതയായിരുന്ന പ്രസ്ലി ഇല്ലിനോയ്ഡ് ഷിക്കാഗോയിലായിരുന്നു ജനനം. ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നുവെങ്കിലും പഠനം പൂർത്തീകരിക്കാനായില്ല. കോൺഗ്രസ്സ് അംഗം ജോസഫ് പാട്രിൽ കെന്നഡിയുടെ സീനിയർ എയ്ഡായി പ്രവർത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP