Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനത്തേക്ക് മത്സരിക്കാൻ എറിക് മാത്യു

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ  സ്ഥാനത്തേക്ക് മത്സരിക്കാൻ എറിക് മാത്യു

ബാൾട്ടിമോർ: ഫൊക്കാനയുടെ 2018-2020 വർഷത്തെ ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി ബാൾട്ടിമോറിൽനിന്നുള്ള യുവ നേതാവ് എറിക് മാത്യു മത്സരിക്കുന്നു. നിലവിൽ ഫൊക്കാനയുടെ ക്യാപിറ്റൽ റീജിയണൽ (വാഷിങ്ടൺ ഡി.സി.) വൈസ് പ്രസിഡന്റ് ആയ എറിക് കഴിഞ്ഞ നാലു വർഷമായി ആ സ്ഥാനത്തു പ്രവർത്തിച്ചു വരികയാണ്. ഫൊക്കാനയിൽ 2004-ൽ യൂത്ത് വിഭാഗം അംഗമായി പ്രവർത്തനം ആരംഭിക്കുമ്പോൾ അദ്ദേഹത്തിണ്‌റ്റെ പിതാവ് ജോൺ മാത്യു ക്യാപിറ്റൽ റീജിയണൽ വൈസ് പ്രെസിഡന്റ് ആയിരുന്നു. തുടർന്നങ്ങോട്ട് ഫൊക്കാനയുടെ സജീവ നേതൃത്വത്തിലേക്ക് കടന്നു വരികയായിരുന്നു.

കൈരളി ഓഫ് ബാൾട്ടിമോർ എന്ന സംഘടനയിലെ ഭാഗമായിരിക്കെയാണ് ഫൊക്കാനയിൽ സജീവമാകുന്നത്. അക്കാലയളവിൽ കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിങ്ടണിലും സജീവ പ്രവർത്തകനായിരുന്നു. സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചുര്ച്ച് ഓഫ് ബാൾട്ടിമോർ യൂത്ത് അഡൈ്വസർ, സൺഡേ സ്‌കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡയസിസ് ഫാമിലി യൂത്ത് കോൺഫറൻസ് ഫിനാൻസ് കമ്മിറ്റി അംഗവുമായിരുന്നു.

മേരിലാൻഡ് -ഡി.സി. കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന കില്ലാഡി സ്പോർട്സ് ക്ലബിന്റെ സ്ഥാപക അംഗവും ക്ലബ്ബിലെ മുൻ സോക്കർ താരവും ആയിരുന്ന എറിക് ഉൾപ്പെട്ട ടീം ഫിലാഡൽഫിയ ടൂർണമെന്റിലെ ജേതാക്കളായിരുന്നു. 40 കാരനായ എറിക് ഇപ്പോൾ ക്ലബിന്റെ മികച്ച സംഘടകളിലൊരാളാണ്.

കഴിഞ്ഞ മൂന്നു വർഷമായി വാഷിങ്ടൺ-ഡി.സി. മേഖലയിലെ പള്ളികളിലെ സോക്കർ ടീമുകളുമായി സോക്കർ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകുന്നു.

അമേരിക്കയിൽ ജനിച്ചു വളർന്ന് മലയാളം ഒഴുക്കോടെ സംസാരിക്കാനും പ്രസംഗിക്കാനും കഴിയുന്ന, പിതൃനാടിനെ സ്‌നേഹിക്കുന്ന എറിക്കിന്റെ സ്ഥാനാർത്ഥിത്വത്തെ ഫൊക്കാന നേതൃത്വം ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. എറിക്കിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനക്ക് ഏറെ ഗുണം ചെയ്യുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന മാധവൻ ബി. നായർ അഭിപ്രായപ്പെട്ടു. എറിക് മാത്യുവിനെപ്പോലെയുള്ള യുവ നേതാക്കളുടെ സാന്നിധ്യം ഫൊക്കാനയുടെ ഭാവി പ്രവർത്തങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ഫൊക്കാന ട്രെഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു യുവ നേതാവായ സജിമോൻ ആന്റണിയും ന്യൂജേഴ്സിയിൽ പറഞ്ഞു.
തിരുവല്ല സ്വദേശികളായ എറിക്കിന്റെ മാതാപിതാക്കൾ 70 കളുടെ തുടക്കത്തിലാണ് അമേരിക്കയിൽ കുടിയേറിയത്. ഐ.ടി. രംഗത്തുനിന്നും യാദൃശ്ചികമായി ഫിനാഷ്യൽ രംഗത്തേക്ക് കാൽവച്ച എറിക്ക് ജാപ്പനീസ് കമ്പനിയായ ടി.ബി.സി. കോർപറേഷനിൽ ഫിനാൻഷ്യൽ ഓഡിറ്റ് മാനേജർ ആണ്.
ഭാര്യ: അനു. മക്കൾ: അഞ്ജു, റിയ, ദിവ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP