Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈക്കിളിങ് വേൾഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു

സൈക്കിളിങ് വേൾഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു

പി.പി. ചെറിയാൻ

മാർച്ച് 8 വെള്ളിയാഴ്ച സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഡോം റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമ്പ്യൂട്ടേഷ്ണൽ മാത്തമാറ്റിക്സ് ബിരുദ വിദ്യാർത്ഥിയും സൈക്കിളിങ്ങിൽ വേൾഡ് ചാമ്പ്യനും, യു.എസ് ഒളിമ്പിക്സ് സിൽവർ മെഡൽ ടീമിൽ ്അംഗവുമായിരുന്ന കെല്ലി കാറ്റ്ലിനിന്റെ ബ്രെയ്ൻ(തലച്ചോറ്) വെറ്റ്റൽസ് അഫയേഴ്സ് ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനായി നൽകിയതായി ഫൗണ്ടേഷൻ ബ്രെയ്ൻ ബാക്ക് അധികൃതർ വെളിപ്പെടുത്തി.

അടുത്തിടെ ഉണ്ടായ അപകടത്തെ തുടർന്ന് തലക്കേറ്റ പരിക്ക് തലച്ചേറിനെ എപ്രകാരമാണ് ബാധിച്ചതെന്ന് കണ്ടെത്തുവാൻ സഹായിക്കുന്നതിനാണ് വിട്ടുകൊടുക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

അപകടത്തിനുശേഷം കെല്ലിയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചു വന്നിരുന്നുവെന്നും കഴിഞ്ഞ ജനുവരിയിൽ ടോക്സിൽ ഗ്യാസ് ശ്വസിച്ചു ശ്രമം നടത്തിയിരുന്നുവെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. കെറ്റ്ലിയുടെ മരണം ആത്മഹത്യയായിരുന്നു എന്നാണ് റിപ്പോർട്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP