Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി

അഞ്ചു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി

പി.പി. ചെറിയാൻ

 

ന്യൂ മെക്സിക്കൊ : അഞ്ചു വയസ്സുള്ള മകളെ ഹോംവർക്ക് ചെയ്യുന്നതിന് വിസമ്മതിച്ചതിൽ നിയന്ത്രണം വിട്ട പിതാവ് ഷൂ ഉപയോഗിച്ചു തലയ്ക്കും ശരീരത്തിലും ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. യുഎസിലെ ന്യൂ മെക്സിക്കോയിൽ നടന്ന സംഭവത്തിൽ പിതാവ് ബ്രാൻഡൻ റെയ്!നോൾഡിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.

ഏപ്രിൽ അഞ്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ വിളിച്ചു കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിൽ എത്തിയത്. പരിശോധനയിൽ കുട്ടി കിടന്നിരുന്ന ലിവിങ് റൂമിന്റെ ചുമരിലും കാർപറ്റിലും രക്തം കണ്ടെത്തിയതായും ശരീരമാസകലം മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും അൽബുക്വർക്ക് പൊലീസ് ചീഫ് മൈക്കിൾ പറഞ്ഞു. കുട്ടിയെ ഉടനെ ന്യൂ മെക്സിക്കൊ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.

ഹൃദയഭേദക കാഴ്ചയെന്നായിരുന്നു കുട്ടിയെ കണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. വീടിനകത്തു വേറെ കുട്ടികൾ ഇല്ലായിരുന്നുവെന്നും കുട്ടിയുടെ മാതാവുമായി നിയമ തർക്കം നിലവിലുണ്ടെന്നും കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്തം പിതാവിനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഹോംവർക്ക് ചെയ്യാൻ വിസമ്മതിച്ച കുട്ടിയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചുവെന്നും പിന്നെ നടന്നതൊന്നും ഓർമ്മയില്ലെന്നും പിതാവ് പൊലീസിന് മൊഴി നൽകി.കുട്ടിയുടെ മരണത്തെകുറിച്ച് ചിൽഡ്രൻ, യൂത്ത് ഫാമിലി ഡിപ്പാർട്ട്മെന്റും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP