Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനിൽ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 3.7 മില്യൻ ഡോളർ വില വരുന്ന ഫെന്റനിൽ

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനിൽ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 3.7 മില്യൻ ഡോളർ വില വരുന്ന ഫെന്റനിൽ

പി.പി. ചെറിയാൻ

അരിസോണ: യുഎസ് മെക്‌സിക്കൻ ബോർഡ് പ്രൊട്ടക്ഷൻ ഏജന്റസ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയതായി ജനുവരി 30 ബുധനാഴ്ച യുഎസ് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി. 57 മില്യൻ അമേരിക്കക്കാരെ കൊന്നൊടുക്കുവാൻ കഴിയുന്ന 114 കിലോ ഗ്രാം ഫെന്റനിൽ, ഒരു കിലോഗ്രാം ഫെന്റനിൽ ഗുളികകൾ, 179 കിലോഗ്രാം മെത്ത് എന്നിവയാണ് അതിർത്തിയിൽ നിന്നും പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് മെക്സിക്കൻ നാഷണലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ആൻഡ് സെക്വർ ട്രേഡ് പ്രോഗ്രാമിന്റെ ഭാഗമായി നിയമാനുസൃതം അതിർത്തി കടക്കാൻ അനുമതി ലഭിച്ചിട്ടുള്ള ട്രെയ്‌ലറിൽ നിന്നാണ് അനധികൃത മയക്കു മരുന്ന് പിടികൂടിയത്. 3.7 മില്യൻ ഡോളർ പിടികൂടിയ ഫെന്റനിലിന് മാത്രം വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. മെക്സിക്കോയിൽ നിന്നുള്ള വൻ മയക്കു മരുന്ന് പിടികൂടിയതോടെ യുഎസ് അതിർത്തി സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ വർധിച്ചു.

മയക്കു മരുന്നു പിടികൂടിയ യുഎസ് പെട്രോൾ ഏജന്റസിനെ നന്ദി പറഞ്ഞു. പ്രസിഡന്റ് ട്വിറ്റർ സന്ദേശമയച്ചു. ന്യുയോർക്കിൽ നിന്നും 2017 ഓഗസ്റ്റിൽ 66 കിലോഗ്രാം ഫെന്റനിൽ പിടിച്ചെടുത്തതാണ് ഇതിനു മുമ്പുള്ള റിക്കാർഡ്. 85 ശതമാനം അനധികൃത ഫെന്റനിൽ വരുന്നതു മെക്സിക്കോയിൽ നിന്നാണെന്ന് പറയുന്നു. 2016 63000 പേരാണ് മയക്കുമരുന്ന് ഓവർ ഡോസ് മൂലം അമേരിക്കയിൽ കൊല്ലപ്പെട്ടിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP