Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ന്യൂയോർക്കിൽ ബസ് ലൈൻ തടസ്സപ്പെടുത്തുന്നവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി; ആദ്യമായി പിടികൂടുന്നവരിൽ നിന്നും 50 ഡോളർ പിഴ ഈടാക്കും

ന്യൂയോർക്കിൽ ബസ് ലൈൻ തടസ്സപ്പെടുത്തുന്നവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി; ആദ്യമായി പിടികൂടുന്നവരിൽ നിന്നും 50 ഡോളർ പിഴ ഈടാക്കും

പി.പി. ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്കിൽ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി.ഡിസംബർ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14, B-44 തുടങ്ങിയ ബസ് റൂട്ടുകളിൽ ഇതര വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ ക്യാമറയിൽ കുടുക്കി ട്രാഫിക്ക് വയലേഷൻ ടിക്കറ്റുകൾ നൽകി തുടങ്ങിയത്.

ആദ്യമായി പിടികൂടുന്നവരിൽ നിന്നും 50 ഡോളർ പിഴ ഇടാക്കും. തുടർന്ന് 12 മാസത്തിനുള്ളിൽ ഇതേ കാരണത്തിന് പിടികൂടിയാൽ 250 ഡോളർ വരെയായിരിക്കും പിഴ നൽകേണ്ടി വരിക.ഒക്ടോബറിൽ മാത്രം ബസ്സിന്റെ സഞ്ചാര പാത തടസ്സപ്പെടുത്തിയ 15,000 ഡ്രൈവർമാരെ ക്യാമറ കണ്ടെത്തിയതായി ട്രാൻസ്ഫോർട്് അധികൃതർ പറഞ്ഞു.

പിഴ ഈടാക്കുക എന്നതല്ല ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നും ബസ്സുകളുടെ വേഗത ഉറപ്പിക്കുക എന്നതു കൂടിയാണിതുകൊണ്ടു ഉദേശിക്കുന്നതെന്നും എം ടി.എ.അധികൃതർ പറഞ്ഞു.ബസ്സുകളിൽ ഇതു സംബന്ധിച്ചു വലിയ പരസ്യം നൽകിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ ഇതിൽ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP