Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഞ്ചുകുഞ്ഞുങ്ങളെ കാറിലിരുത്തി മയക്കുമരുന്ന് കഴിച്ചു; രണ്ട് യുവതികളെ ജയിലിലടച്ചു

പിഞ്ചുകുഞ്ഞുങ്ങളെ കാറിലിരുത്തി മയക്കുമരുന്ന് കഴിച്ചു; രണ്ട് യുവതികളെ ജയിലിലടച്ചു

പി.പി. ചെറിയാൻ

ഫ്‌ളോറിഡാ: ഒന്നും രണ്ടും മാസം വീതം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെകാറിന്റെ പിൻസീറ്റിലിരുത്തി മയക്കുമരുന്നു കഴിച്ചു അബോധാവസ്ഥയിലായരണ്ടു യുവതികളെ പൊലീസ് പിടികൂടി ജയിലിലടച്ചു.വ്യാഴാഴ്ചയായിരുന്നു സംഭവം(ഒക്ടോബർ 5). ക്രിസ്റ്റീൻ 28, ജൂൺ 29എന്നിവരാണ് പിടിയിലായത്.

ക്രിസ്റ്റിൻ ജൂണിനെ വാഹനത്തിൽ കയറ്റി പഴയ ഒരു മയക്കുമരുന്നുകച്ചവടക്കാരനിൽ നിന്നും 60 ഡോളറിന്റെ ഹെറോയിൻ വാങ്ങിയാണ് ഇരുവരുംഉപയോഗിച്ചത്.വാഹനത്തിലിരുന്ന ഒരു യുവതി അമിതമായി മയക്കുമരുന്ന് കഴിച്ചുഅബോധാവസ്ഥയിലാകുന്നതു കണ്ട് മറ്റേ യുവതിയാണ് പൊലീസിനെ വിളിച്ചത്.ഇതിനിടയിൽ ഇവരും മയക്കുമരുന്നു കഴിച്ചു അബോധാവസ്ഥയിലായി. പൊലീസ് എത്തിഇരുവരേയും കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ എത്തിച്ചു.ഫ്‌ളോറിഡാ ചിൽഡ്രൻസ് ഡിപ്പാർട്ട്‌മെന്റ് കുട്ടികളെകസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങളെ ഏൽപിച്ചു.

ആശുപത്രിയിൽ നിന്നും വിട്ടയച്ച യുവതികളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.മയക്കുമരുന്നിന് അടിമയായ ഇരുവരേയും ഡ്രഗ് ട്രീറ്റ്‌മെന്റ് പ്രോഗ്രാമിന്അയയ്ക്കണമെന്നും കോടതി നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP