Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിഷേധം ഫലം കണ്ടില്ല; മാരകശേഷിയുള്ള തോക്കുകൾ നിരോധിക്കണമെന്ന ആവശ്യം ഫ്ളോറിഡ സെനറ്റ് തള്ളി

പ്രതിഷേധം ഫലം കണ്ടില്ല; മാരകശേഷിയുള്ള തോക്കുകൾ നിരോധിക്കണമെന്ന ആവശ്യം ഫ്ളോറിഡ സെനറ്റ് തള്ളി

പി.പി. ചെറിയാൻ

ഫ്ളോറിഡാ: ഫ്ളോറിഡാ സ്സൂൾ വെടിവെപ്പിനെ തുടർന്ന് മാരകശേഷിയുള്ളതോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന മുറവിളി രാജ്യം ഒട്ടാകെഉയരുമ്പോൾ അതിനെയെല്ലാം നിഷ്പ്രഭമാക്കി ഫ്ളോറിഡാ സെനറ്റ് AR 15ഉൾപ്പെടെയുള്ള തോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തേണ്ടതില്ല എന്നനിർദ്ദേശത്തിന് അംഗീകാരം നൽകി.

മാർച്ച് 3 ശനിയാഴ്ച വൈകീട്ട് നടന്ന വോട്ടെടുപ്പിൽ 27 പേർ തോക്ക്നിരോധനത്തിന്റെ ആവശ്യം ഇല്ലാ എന്ന് രേഖപ്പെടുത്തിയപ്പോൾ 17 പേർനിരോധനം ആവശ്യമാണെന്ന് ചൂണ്ടികാട്ടി. അതേ സമയം അദ്ധ്യാപകരെ തോക്ക്പരിശീലനം നൽകി സുസജ്ജമാക്കാനുള്ള പ്രൊപ്പോസൽ സെനറ്റ് അംഗീകരിച്ചു.

തോക്ക് വാങ്ങുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ആക്കിഉയർത്തുന്നതിനുള്ള തീരുമാനവും സെനറ്റ് അംഗീകരിച്ചു. സ്‌ക്കൂളുകളിൽവിദ്യാർത്ഥികളുടെ മാനസിക നിലയെകുറിച്ചു പഠിക്കുന്നതിനും, പരഹാരംകണ്ടെത്തുന്നതിനും 400 മില്യൺ ഡോളറിന്റെ പദ്ധതി ബില്ലിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.സെനറ്റിന്റെ പ്രൊപ്പോസൽ ഉൾപ്പെടുന്നപൂർണ്ണബിൽ വീണ്ടും സെനറ്റും, ഹൗസും പാസ്സാക്കേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP