Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ്സിൽ ഫ്ളൂ ബാധിച്ച് ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു; രണ്ടാഴ്‌ച്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം നാലായി

ഡാളസ്സിൽ ഫ്ളൂ ബാധിച്ച് ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു; രണ്ടാഴ്‌ച്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം നാലായി

പി പി ചെറിയാൻ

ഡാളസ്സ്: പുതിയ വർഷം പിറന്നതിന് ശേഷം ഡാളസ്സ് കൗണ്ടിയിൽ മാത്രം ഫ്ളൂ ബാധിച്ചവരുടെ എണ്ണം നാലായി.ജനുവരി 10 ന് ബിഷപ്പ് ലിൻച് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയും, ബ്രിഗേഡ് ഡാൻസ് ഗ്രൂപ്പ് അംഗവുമായ തെരേസ്സാ റീസ് എന്ന പതിനാറുകാരിയാണ് ഫ്ളൂ ബാധിച്ചു മരിച്ചതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ അധികൃതർ അറിയിച്ചു.

ഈ വർഷം സീസൺ വളരെ നേരത്തെ ആരംഭിച്ചെന്നും കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ഗൗരവമാകാൻ ഇടയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.ഫ്ളൂ സീസൺ ആരംഭിച്ചുവെങ്കിലും വൻ തോതിൽ ഫൽ വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പറയുന്നു.എത്രയും വേഗം ഫൽ വാക്സിൻ എടുക്കണമെന്നും ഡേക്ടർമാർ നിർദ്ദേശിച്ചു. മരിച്ച വിദ്യാർത്ഥിനി ഫൽ വാക്സിൻ എടുത്തിരുന്നുവോ എന്നത് വ്യക്തമല്ല.

ബിഷപ്പ് ലിൻച്ച് ബ്രിഗേഡിലെ ജൂനിയർ സ്റ്റാർ സെർജന്റായിരുന്ന റീസിന്റെ മരണം അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. സ്‌കൂൾ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഈ ആഴ്ച മുഴുവനും കൗൺസിലേഴ്സിന്റെ സേവനം ലഭിക്കുമെന്നും വക്താവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP