Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാളസ്സിൽ ഫ്ളൂ മരണം വർദ്ധിക്കുന്നു; മരിച്ചവരുടെ എണ്ണം 11 ആയി

ഡാളസ്സിൽ ഫ്ളൂ മരണം വർദ്ധിക്കുന്നു; മരിച്ചവരുടെ എണ്ണം 11 ആയി

സ്വന്തം ലേഖകൻ

ഡാളസ്സ്: ഫ്ളൂ സീസൺ ആരംഭിച്ചതിന് ശേഷം ഡാളസ്സിൽ ഫ്ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി.34 വയസ്സുള്ള ആരോഗ്യമുള്ള ഒരാളുടെ മരണമാണ് ഏറ്റവും അവസാനത്തേതെന്ന് ഡാളസ്സ് കൗണ്ടി ഹെൽത്ത് ആൻഡ് ഹൂമൺ സർവ്വീസിന്റെ റിപ്പോർട്ടിൽ പറയുന്നു. മരിച്ച വ്യക്തിയെ കുറിച്ചുള്ള യാതൊരു വിവരം പുറത്തു വിടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

10 മുതിർന്നവരും 1 കുട്ടിയുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങൾ.രണ്ട് കുട്ടികളുടെ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും ഫൽ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫൽവിന്റെ ഗൗരവാവസ്ഥയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും, ആറ് മാസത്തിന് മുകളിലുള്ള എല്ലാവരും പ്രതിരോധ കുത്തിവെപ്പുകൾ സ്ഥിരീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രോഗം സംശയിക്കുന്നവർ അവരുടെ കൈകൾ വൃത്തിയായി കഴുകണമെന്നും, കൂടുതൽ സമയം വീട്ടിൽ തന്നെ കഴിയുവാന് ശ്രമിക്കണമെന്നും അധികൃതർ പറഞ്ഞു.രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതാണ് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP