Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓക്ലഹോമയിൽ ഫ്ലു വ്യാപകം; 36 മരണം, 2000 പേർ ആശുപത്രിയിൽ

ഓക്ലഹോമയിൽ ഫ്ലു വ്യാപകം; 36 മരണം, 2000 പേർ ആശുപത്രിയിൽ

പി പി ചെറിയാൻ

ഓക്ലഹോമ: ഫ്ലു സീസൺ ആരംഭിച്ചതിനുശേഷം ഓക്ലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. 2000 ത്തിലധികം പേരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും ഫെബ്രുവരി 20 ന് ഓക്ലഹോമ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

മരിച്ച 36 പേരിൽ അറുപത്തിയഞ്ചിനു മുകളിൽ പ്രായമുള്ള 17 പേരും, അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ള 11 പേരും, 18നും 19നും ഇടയിലുള്ള ആറു പേരും, 5 നും 17നും ഇടയിലുള്ള ഒരാളും, നാലു വയസ്സിനു താഴെയുള്ള 17 പേരും ഉൾപ്പെടുന്നതായും ചൂണ്ടികാട്ടിയിട്ടുണ്ട്.

ഫ്ലു പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്‌പ്പുകൾ നിർബന്ധമായും എടുത്തിരിക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകൾ ധാരാളം പുറത്തു വരുന്ന സന്ധ്യ സമയങ്ങളിൽ ശരീരം പൂർണമായും മറയുന്ന വസ്ത്രം ധരിക്കണമെന്നും പനിയുടെ ലക്ഷണം കണ്ടാൽ ഉടനെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ അപകടകരമായ നിലയിലാണ് ഇപ്പോൾ ഫ്ലു വ്യാപകമായിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP