Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അലാസ്‌ക്ക നോർത്ത് വെസ്റ്റേൺ ടൗണിന് ഇരുട്ടിൽ നിന്ന് മോചനം; അറുപത്തിയാറ് ദിവസങ്ങൾക്കുശേഷം ആദ്യമായി സൂര്യോദയം

അലാസ്‌ക്ക നോർത്ത് വെസ്റ്റേൺ ടൗണിന് ഇരുട്ടിൽ നിന്ന് മോചനം; അറുപത്തിയാറ് ദിവസങ്ങൾക്കുശേഷം ആദ്യമായി സൂര്യോദയം

പി.പി. ചെറിയാൻ

അലാസ്‌ക്ക: അറുപത്തി ആറ് ദിവസങ്ങൾക്കുശേഷം ആദ്യമായി അലാസ്‌കാ സംസ്ഥാനത്തെ ബാറൊ സിറ്റിയിൽ സൂര്യോദയം ജനുവരി 23 ബുധനാഴ്ചയാണ് സൂര്യൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുക.4300 ആളുകൾ മാത്രം താമസിക്കുന്ന അലാസ്‌ക്ക നോർത്ത് വെസ്റ്റേൺ ടൗൺ രണ്ടുമാസത്തിലധികമായി സദാസമയം ഇരുട്ട് മാത്രമായിരുന്നു.

നവംബർ 18നായിരുന്നു അവസാനമായി ഇവിടെ സൂര്യൻ പ്രത്യക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.04ന് പ്രത്യക്ഷപ്പെട്ട സൂര്യൻ 2.14 ലോടുകൂടി ചക്രവാളത്തിൽ മറഞ്ഞിരുന്നു.മെയ് മാസത്തോടെ സാവകാശം ഉദിച്ചുയരുന്ന സൂര്യൻ ഓഗസ്റ്റ് 2 വരെ ആകാശത്തിൽ പ്രഭ വിതറി നിൽക്കും. അസ്തമയം ഇല്ലാതെ!സൂര്യൻ അസ്തമിക്കാതെ നിൽക്കുന്ന മാസങ്ങളിൽ പ്രത്യേകിച്ച്ു ജൂലായിൽ 47 ഡിഗ്രിയിൽ കൂടുതൽ താപനില ഉയരാറില്ല.

വിന്റർ സീസണിൽ താപനില 20 ഡിഗ്രിവരെ താഴുകയും ചെയ്യും.ബോസ്റ്റണിലോ, ഡെൻവറിലോ ലഭിക്കുന്ന സ്നോയുടെ ഒരംശം പോലും ഇവിടെ ലഭിക്കാറില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.ഇനിയുള്ള ദിവസങ്ങളിൽ സാവകാശം 33 മിനിട്ടു മുതൽ രണ്ടര മണിക്കൂർ വരെ സൂര്യപ്രകാശം ഇവിടെ ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകർ പ്രവചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP