Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു എസ് കോൺഗ്രസ്സിലേക്ക് വിജയം ആവർത്തിച്ചു 4 ഇന്ത്യൻ അമേരിക്കൻ വംശജർ

യു എസ് കോൺഗ്രസ്സിലേക്ക് വിജയം ആവർത്തിച്ചു 4 ഇന്ത്യൻ അമേരിക്കൻ വംശജർ

പി പി ചെറിയാൻ

ഇല്ലിനോയ്ഡ്: യു എസ് കോൺഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു എസ് കോൺഗ്രസ്സിലെ നിലവിലുള്ള 4 ഡമോക്രാറ്റിക്ക് ഇന്ത്യൻ അമേരിക്കൻ വംശജർക്കും വിജയം.

ഇല്ലിനോയ്ഡ് 8 th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് രാജാകൃഷ്ണമൂർത്തി ഇന്ത്യൻ വംശജനും, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും, വ്യവസായിയുമായ ജെ ഡി ഡിഗന്വകറിനെ വൻ വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകളിൽ 124908 (65.6%) വോട്ടുകൾ രാജാ നേടിയപ്പോൾ ജെ ഡി ക്ക് 65576 (34.4%) വോട്ടുകൾ മാത്രമാണ് നേടാനായത്.

സിയാറ്റിൽ ഉൾപ്പെടുന്ന വാഷിങ്ടൺ 7 th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും പ്രമീളാ ജയ്പാലും, കാലിഫോർണിയ 17 th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും റൊ ഖന്നയും വൻ വിജയം നേടിയപ്പോൾ, കാലിഫോർണിയ 7 th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച അമി ബെറ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്.ട്രംമ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രമീള ജയ്പാലിന്റെ വിജയം ഡമോക്രാറ്റിക് പാർട്ടിക്ക് സമ്മാനിച്ചത് ഇരട്ടി മധുരമായിരുന്നു.

2018 മിഡ്ടേം തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യൻ അമേരിക്കൻ വംശജരുടെ എണ്ണം റിക്കാർഡായിരുന്നു. യു എസ് സെനറ്റിലേക്കൊഴിച്ചു സംസ്ഥാന- പെഡറൽ മുൻസിപ്പൽ സംസ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യൻ വംശജർ അമേരിക്കൻ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP