Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി വിദ്യാർത്ഥിയായ പ്രവീൺ വർഗീസിന്റെ വധം; കുറ്റക്കാരനായ ബെതുണിനെ കുറ്റവിമുക്തനാക്കി കോടതി; നീതിക്കു വേണ്ടി പോരാടിയ മാതാപിതാക്കൾക്ക് നിരാശ

മലയാളി വിദ്യാർത്ഥിയായ പ്രവീൺ വർഗീസിന്റെ വധം; കുറ്റക്കാരനായ ബെതുണിനെ കുറ്റവിമുക്തനാക്കി കോടതി; നീതിക്കു വേണ്ടി പോരാടിയ മാതാപിതാക്കൾക്ക് നിരാശ

പി പി ചെറിയാൻ

ഇല്ലിനോയ് : സതേൺ ഇല്ലിനോയ് യൂണിവേഴ്സിറ്റിവിദ്യാർത്ഥിയും മലയാളിയുമായ പ്രവീൺ വര്ഗീസ്( 19)കൊല്ലപ്പെട്ട കേസിൽ 2019 ജൂൺ മാസം ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗേജ് ബതുണിനെ (23)സ്വതത്രനായി വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങൾക്കുശേഷം കാർബൻഡേയ്ൽ റസ്റ്റോറന്റിന് പുറകിൽ വൃക്ഷ നിബിഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതൽ കുടുംബാംഗങ്ങളും വൊളണ്ടിയാർമാരും ഈ സ്ഥലമുൾപ്പെടെ സമീപ പ്രദേശങ്ങൾ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലു ദിവസങ്ങൾക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനിൽക്കുമ്പോൾ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാൾ വാഹനത്തിൽ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങൾ സമീപമുള്ള ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേതുകൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാർബൻ ഡെയ്ൽ അധികാരികൾ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ്സ് നാലു വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടിൽ നടന്ന ബർത്തഡേ പാർട്ടിയിൽ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് അപരിചിതനാണെന്നു പറയപ്പെടുന്ന ഗേയ്ജ് ബത്തൂൺ നൽകിയ റൈഡാണ് ഒടുവിൽ മരണത്തിൽ കലാശിച്ചത്.

ബത്തൂണിന്റെ വാഹനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായും തുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെന്നും വാഹനത്തിൽ നിന്നും പ്രവീൺ ഇറങ്ങി പോയെന്നും ബത്തൂൺ നൽകിയ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തിൽ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

ആഗസ്റ്റിൽ ഫസ്റ്റ് ഡിഗ്രി മർഡറിന ശിക്ഷ വിധിക്കാനിരിക്കെ ബത്തൂൺ പുതിയ അറ്റോർണിമാരെ കേസ് ഏല്പിച്ചതിനെത്തുടർന്ന് അവരുടെ വാദംകൂടി കേട്ടു വിധി പറയാൻ സെപ്റ്റംബർ 17നു മാറ്റിവെച്ചതായിരുന്നു. ഇന്ന് ജാക്‌സൺ സർക്യൂട്ട് കോടതിയിൽ കേസ് ഓപ്പൺ ചെയ്തയുടനെ ജഡ്ജി മാർക്ക് ക്ലാര്ക് ബതുണിനെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.പ്രോസിക്യൂഷൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിലും തെറ്റുധാരണയായിരിക്കാം ജൂറി ബതുണിനെ കേസിൽ ഉള്‌പെടുത്തുന്നതിനും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനും കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി .പ്രവീണിന്റെ തലയിൽ കണ്ടെത്തിയ മുറിവ് ഉണ്ടാക്കിയത് തന്റെ കക്ഷിയാണെന്നതിനു തെളിവുകൾ ഒന്നും ഇല്ലെന്നും ഇതൊരു കൊലപാതകമല്ലെന്നും ഡിഫെൻസ് അറ്റോർണി ഗ്രീൻബെർഗെ വാദിച്ചു .

കേസ് വീണ്ടും വാദം കേൾക്കുമെന്നും തിയതി പിന്നീട് നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു.കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ബത്തൂണിന്റെ മാതാപിതാക്കൾ അറിയിച്ചപ്പോൾ ,വിധി അത്ഭുദമായിരിക്കുന്നുവെന്നാണ് പ്രവീണിന്റെ മാതാവ് ലവ്ലി വര്ഗീസ് അഭിപ്രായപെട്ടിത് .നാല് വർഷത്തിലധികം പ്രവീണിന്റെ കുടുംബാംഗങ്ങൾക്കൊപ്പം നീതിക്കു വേണ്ടി പോരാടിയ എല്ലാവരിലും കോടതിയുടെ പുതിയ ഉത്തരവ് നിരാശ പടർത്തി.ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസിൽ ഇനിയും നീതി ലഭിക്കുമോ എന്ന ആശങ്കയും ഇയർന്നിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP