Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാർലന്റ് ഇന്റിപെഡന്റ് സ്‌ക്കൂൾ സിമ്പോസിയം; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീം സയൻസ് ഫെയർ വിജയികളായി

ഗാർലന്റ് ഇന്റിപെഡന്റ് സ്‌ക്കൂൾ സിമ്പോസിയം; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീം സയൻസ് ഫെയർ വിജയികളായി

പി.പി. ചെറിയാൻ

ഗാർലന്റ്(ഡാളസ്): ഗാർലന്റ് ഇന്റിപെഡന്റ് സ്‌ക്കൂൾ ഡിസ്ട്രിക്റ്റ് സംഘടിപ്പിച്ചസയൻസ് ഫെയർ സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആർട്, മാത്ത് വിഭാഗങ്ങളിലെ സിംപോസിയത്തിൽ മലയാളി വിദ്യാർത്ഥികളായ ജോതം സൈമൺ, റൂബൻ റജി, ഒമർ ക്വവാച എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ ടീം വിജയികളായി.

ഏപ്രിൽ 27 ന് ഗാർലന്റ് കർട്ടിസ് കൾവെൽ സെന്ററിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള സ്റ്റീം (Stem) സിംപോസിയത്തിലാണ് നോർത്ത് ഗാർലന്റ് ഹൈസ്‌ക്കൂളിനെ പ്രതിനിധീകരിച്ചു ഇവർ പങ്കെടുത്തത്.

പഠിപ്പിച്ചും, പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്ന മലയാളി വിദ്യാർത്ഥികളാണ് ജോതം സൈമണും, റൂബനും.ഗാർലന്റിൽ താമസിക്കുന്ന പുലക്കോട്ടിൽ ബാബു സൈമന്റേയും, ലിജി സൈമന്റേയും മകനാണ് ജോതം-മലയാള ഭാഷ നല്ലതുപോലെ സംസാരിക്കുന്നതിനും, എഴുതുന്നതിനും ജോതം പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്. ഗാർലന്റിൽ തന്നെയുള്ള റജി ജോണിന്റെയും, ബിന്ദു ജോണിന്റേയും മകനാണ് റൂബൻ റജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP