Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവ് മരിച്ചിട്ടും ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചിട്ടും ഷാരോൺ അവധിയെടുത്തില്ല; 26 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്തു; ഗാർലന്റിലെ അദ്ധ്യാപികയെ ആദരിച്ചു ഗാർലന്റ് ഐഎസ്ഡി

ഭർത്താവ് മരിച്ചിട്ടും ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചിട്ടും ഷാരോൺ അവധിയെടുത്തില്ല; 26 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്തു; ഗാർലന്റിലെ അദ്ധ്യാപികയെ ആദരിച്ചു ഗാർലന്റ് ഐഎസ്ഡി

പി പി ചെറിയാൻ

ഗാർലന്റ് (ഡാളസ്സ്): 26 വർഷത്തിനുള്ളിൽ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്‌ക്കൂളിൽ അദ്ധ്യാപനവൃത്തിയിൽ ഏർപ്പെട്ട 85 വയസ്സുള്ള അദ്ധ്യാപിക ഷാരോൺ ബ്രാഡ്ലിയെ ഗാർലന്റ് ഐ എസ് ഡി ആദരിച്ചു. പതിവുപോലെ ഡിസംബർ രണ്ടിനു തിങ്കളാഴ്ച സ്‌ക്കൂളിലെത്തിയ ഷാരന് അദ്ധ്യാപകരും വിദ്യാർത്ഥികളും അപ്രതീക്ഷിത സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്.

നാമാൻ ഫോറസ്റ്റ് ഹൈസ്‌ക്കൂളിലെ ഹെൽത്ത് സയൻസ് അദ്ധ്യാപികയാണ് ഷാരൺ. വിദ്യാർത്ഥികളെ സംബന്ധിച്ചു ഷാരൺ എന്നും ഒരു മാതൃകാ അദ്ധ്യാപികയാണ്. പാരാമെഡിക്, ഫ്ളൈറ്റ് നഴ്സ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷാരൺ 26 വർഷം മുമ്പാണ് ഐ എസ് ഡിയിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

ഡാളസ്സിൽ ജോൺ എഫ് കെന്നഡി വെടിയേറ്റു ഗുരുതരാസ്ഥയിൽ പാർക്ക് ലാന്റ് ആശുപത്രിയിൽ എത്തിയപ്പോൾ ഷാരൺ എമർജൻസി റൂമിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ് മരിച്ചിട്ടും, കഴിഞ്ഞ ഒക്ടോബറിലെ ചുഴലിക്കാറ്റിൽ വീടിന് നാശം സംഭവിച്ച് അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടും ഒരൊറ്റ അവധി പോലും ഇവർ എടുത്തിരുന്നില്ല.

ഞാൻ ഒരിക്കലും റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സ് ഇപ്പോഴും യൗവ്വനാവസ്ഥയിലാണ്. ടെക്സസ്സ് വർക്ക് ഫോഴ്സ് എന്റെ ലൈസൻസ് തിരിച്ചെടുക്കുന്നതുവരെ ഞാൻ സ്‌ക്കൂളിൽ എത്തും ഷാരോൺ പറഞ്ഞു. എല്ലാവരേയും, എഷ്ടപ്പെടുന്ന എല്ലാവരാലും ആദരിക്കപ്പെടുന്ന അദ്ധ്യാപികയാണ് ഷാരനെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP