Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: അമേരിക്കയുടെ 41മതു പ്രസിഡന്റ് ജോർജ് ഡബ്ലൂ.ബുഷിനെ അടക്കം ചെയ്ത സ്ഥലം സന്ദർശിക്കുന്നതിനു പൊതുജനങ്ങൾക്ക് അനുമതി നൽകി.വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടു നിന്ന സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം ടെക്സസ് കോളേജ് സ്റ്റേഷനിലുള്ള ബുഷ് ലൈബ്രറി പരിസരത്ത് മൃതദേഹം അടക്കം ചെയതത്.

ഡിസംബർ 8 ശനിയാഴ്ച കുടുംബാംഗങ്ങളുടെ സന്ദർശനത്തിനുശേഷമാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.പ്രസിഡന്റിന്റെ മരണവാർത്ത പുറത്തു വന്നതു മുതൽ അടച്ചിട്ടിരുന്ന ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറി വെള്ളിയാഴ്ചയും അടഞ്ഞു കിടന്നുവെങ്കിലും ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചു.

ഗ്രേവ് സൈഡിലേക്ക് ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 8 മണിവരെയാണ് സന്ദർശനം അനുവദിച്ചിരുന്നത്. പ്രവേശനം സൗജന്യമായിരുന്നു. ബാർബര ബുഷ്, മകൾ റോബിൻ എന്നിവർക്ക് സമീപമാണ് ബുഷിന്റേയും അന്ത്യവിശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP