Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

പി.പി. ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് സംസ്ഥാനത്തെ മുപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് വാർഷീക മാമോഗ്രാം പരിശോധന സൗജന്യമായി നൽകണമെന്ന് നിഷ്‌കർഷിക്കുന്ന ബില്ലിൽ ഗവർണ്ണർ കുമൊ ഓഗസ്റ്റ് 2 വ്യാഴാച് ഒപ്പുവെച്ചു.

നിലവിലുള്ള നിയമമനുസരിച്ചു 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് മാത്രമേ വാർഷീക മാമോഗ്രാം പരിശോധന സൗജന്യമായി നടത്തികൊടുക്കുന്നതിനു ഇൻഷ്വറൻസു കമ്പനികൾക്ക് ബാധ്യതയുണ്ടായിരുന്നുള്ളൂ.

\'ഷാനൻ ലൊ\' എന്നാണ് പുതിയ ബില്ല് നാമകരണം ചെയ്തിരിക്കുന്നത്. ഷാനൻ സാറ്റവർനൊ എന്ന ലോങ്ങ് ഐലന്റ് അദ്ധ്യാപിക 31 വയസ്സിൽ ബ്രസ്റ്റ് കാൻസർ രോഗം പിടിപ്പെട്ട് മരിച്ചിരുന്നു. ശരിയായ സ്‌ക്രീനിങ്ങ് നടത്താൻ കഴിയാതിരുന്നതായിരുന്നു രോഗം മൂർച്ചിക്കുന്നതിനും, മരിക്കുന്നതിനും ഇടയായത്.

ഇങ്ങനെ ഒരു സംഭവം ഇനിയും ആവർത്തിക്കാൻ അനുവദിച്ചു കൂടാ. കാൻസർ രോഗം ആരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ഈ നിയമം സഹായകരമാകും. ബില്ലിൽ ഒപ്പുവെച്ചതിനുശേഷം ഗവർണ്മർ പ്രതികരിച്ചു. വർഷം തോറും 40 വയസ്സിനു താഴെയുള്ള 12,000 സ്ത്രീകളിലാണ് ബ്രസ്റ്റ് കാൻസർ കണ്ടെത്തുന്നത്. ആയിരം പേർ ഇതുമൂലം മരണപ്പെടുന്നു.

 

ഈ ബിൽ നേരത്തെ സെനറ്റിൽ പരാജയപ്പെട്ടിരുന്നു. ഇത്തവണ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഇരുസഭകളും ബിൽ ഐക്യകണ്ഠേനെ അംഗീകരിക്കുകയായിരുന്നു. പുതിയ ബില്ലിനെ പല വനിതാ സാമൂഹിക സാംസ്‌കാരിക സംഘടനകളും സ്വാഗതം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP