Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വയം മരണം വരിക്കാൻ അനുമതി: ന്യൂജഴ്സി ഗവർണർ ബില്ലിൽ ഒപ്പുവച്ചു

സ്വയം മരണം വരിക്കാൻ അനുമതി: ന്യൂജഴ്സി ഗവർണർ ബില്ലിൽ ഒപ്പുവച്ചു

പി.പി. ചെറിയാൻ

ന്യൂജഴ്സി: രോഗം ഭേദമാകില്ലെന്നും ആറുമാസമേ ജീവിക്കാൻ സാധ്യതയുള്ളുവെന്നും ഡോക്ടർമാർ വിധിയെഴുതിയ രോഗിക്കു സ്വയം മരണം വരിക്കാൻ അനുമതി നൽകുന്ന ബിൽ ന്യൂജഴ്സി ഗവർണർ ഫിൽമർഫി ഒപ്പു വച്ചു.

ഏപ്രിൽ 12 വെള്ളിയാഴ്ച ഒപ്പുവച്ച നിയമം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണു ന്യൂജഴ്സി. ടെർമിനൽ 111 ആക്ട് എന്നും ബിൽ പാസാക്കുന്നതിനെതെ നിരവധി തടസവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കത്തോലിക്ക വിശ്വാസിയായ ഗവർണറുടെ തീരുമാനത്തിനെതിരെ സംസ്ഥാന കാത്തലിക് കോൺഫറൻസും രംഗത്തെത്തി. മനുഷ്യ ജീവിതത്തോടു യാതൊരു ദയാവായ്പും പ്രകടിപ്പിക്കാതെ മരണത്തിന് ഏൽപ്പിക്കുന്നതു തികച്ചും പ്രതിഷേധാത്മകമാണെന്ന് കാത്തലിക് കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിൽ പറഞ്ഞു.
രോഗിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്നു രണ്ടു ഡോക്ടർമാർ സർട്ടിഫൈ ചെയ്യണമെന്നും തുടർന്നു രോഗിക്കു സ്വയം മരിക്കുന്നതിനുള്ള മരുന്നുകൾ ആവശ്യപ്പെടുകയോ ഡോക്ടർമാർക്കു മരുന്നു കുത്തിവയ്ക്കുന്നതിനു അനുമതി നൽകുന്നതിനുള്ള വകുപ്പുകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഡമോക്രറ്റിക് ഭൂരിപക്ഷമുള്ള അസംബ്ലി (41-33) സെനറ്റ് (21-16) വോട്ടുകളോടെ ബിൽ നേരത്തെ പാസാക്കിയിരുന്നു. ബിൽ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP