Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എച്ച് 1 ബി വിസ പ്രീമിയം പ്രോസസിങ് പുനരാരംഭിച്ചു; വീണ്ടും കമ്പനികൾക്ക് വിസക്ക് വേണ്ടി അപേക്ഷിക്കാം

എച്ച് 1 ബി വിസ പ്രീമിയം പ്രോസസിങ് പുനരാരംഭിച്ചു; വീണ്ടും കമ്പനികൾക്ക് വിസക്ക് വേണ്ടി അപേക്ഷിക്കാം

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: എച്ച് 1 ബി വിസ പ്രീമിയം പ്രോസസിന് പുനരാരംഭിക്കുന്നതിന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവ്വീസ് തീരുമാനിച്ചു. ഇന്ന് മുതൽ ജനുവരി 28 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും.കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പ്രീമിയം പ്രോസസിങ് തൽക്കാലം നിറുത്തി വെച്ചിരിക്കുകയായിരുന്നു.

ഫെബ്രുവരി 19 വരെയായിരുന്നു സസ്പെൻഷൻ കാലാവധി എങ്കിലും ജനുവരി 28 മുതൽ വീണ്ടും കമ്പനികൾക്ക് വിസക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചു 15 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ഇമ്മിഗ്രേഷൻ സർവ്വീസ് അറിയിച്ചു. 2019 വർഷത്തേക്കുള്ള 85000 അപേക്ഷകൾ പരിശോധിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിൽ 2000 വിസ അപേക്ഷകർ അമേരിക്കൻ സ്ഥാപനങ്ങളിൽ നിന്നും ഉയർന്ന ബിരുദം കരസ്ഥമാക്കിയവരാണ്.

കഴിഞ്ഞ വർഷം പ്രീമിയം പ്രോസസിങ് ഫീ പതിനഞ്ച് ശതമാനം വർദ്ധിപ്പിച്ചു 1410 ഡോളർ ആക്കിയിരുന്നു.2019 വർഷത്തേക്ക് 85000 എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നതെങ്കിലും ആകെ അപേക്ഷകരുടെ എണ്ണം 190098 ആണ് പ്രീമിയം പ്രോസസ്സിങ് ആരംഭിച്ചു എന്ന വാർത്ത അത്ര ആശാവാഹമല്ലെന്നും, വളരെ പരിമിതമായ ഗുണം മാത്രമാണിതിനുള്ളതെന്നും ഇമ്മിഗ്രേഷൻ അറ്റോർണി സാം അസയർ അഭിപ്രായപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP