Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂജേഴ്സിയിൽ എച്ച് 1 ബി വിസയിലുള്ളവരുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ആനുകൂല്യം

ന്യൂജേഴ്സിയിൽ എച്ച് 1 ബി വിസയിലുള്ളവരുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ആനുകൂല്യം

പി പി ചെറിയാൻ

ന്യൂജേഴ്സി: എച്ച് വൺ ബി വിസയിൽ എത്തിച്ചേർന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് ന്യൂജേഴ്സിൽ കോളേജ് യൂണിവേഴ്സിറ്റികളിൽ പഠനം നടത്തണമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികൾ നൽകുന്ന ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള നിയമ നിർമ്മാണം നടത്തി.

ഇന്ത്യൻ അമേരിക്കൻ ന്യൂജേഴ്സി സംസ്ഥാന സെനറ്റർ വിൻ ഗോപാൽ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമം സെനറ്റ് അംഗീകരിക്കുകയും, ജനുവരി 21 ന് ഗവർണർ ഫിൽ മർഫി ഒപ്പിടുകയും ചെയ്തതോടെ നിയമമായി.

ന്യൂജേഴ്സിയിൽ ഒ1ആ വിസയിൽ എത്തുന്നവരുടെ കുട്ടികൾക്ക് ഭാരിച്ച ട്യൂഷൻ ഫീസ് നൽകേണ്ടിവരുമെന്നത് കോളേജ് യൂണിവേഴ്സിറ്റി പഠനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട് വിൻഗോപാൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് സാമ്പത്തികം ഒരു തടസ്സമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാർഡൻ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ന്യൂജേഴ്സി സംസ്ഥാനം പാസ്സാക്കിയ നിയമം മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണെന്നും വിൻ ഗോപാൽ അഭിപ്രായപ്പെട്ടു. 1979 ൽ മാതാപിതാക്കളോടൊപ്പം കേരളത്തിൽ നിന്നും ന്യൂജേഴ്സിൽ എത്തിയ വിൻഗോപാൽ ബിരുദാനന്തര ബിരുദദാരിയും, ന്യൂജേഴ്സി 11 th ഡിസ്ട്രിക്റ്റിൽ നിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് നിയമസഭയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP