Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസിൽ കനത്ത ആലിപ്പഴ വർഷം; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം

ഡാളസിൽ കനത്ത ആലിപ്പഴ വർഷം; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം

പി.പി. ചെറിയാൻ

ഡാളസ് : ഞായറാഴ്ച ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കനത്ത ഐസ് മഴ വിവിധ കെട്ടിടങ്ങളുടെ മേൽക്കൂരകൾക്കും, പുറത്തുപാർക്ക് ചെയ്തു കിടന്നിരുന്ന വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കി. ബേസ്ബോൾ വലിപ്പമുള്ള ഐസ് സൗത്ത് ഈസ്റ്റ് കോളിൻ കൗണ്ടി, മെക്കിനി ഫ്രിസ്‌ക്കൊ പ്ലാനൊ എന്നീ പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഈ വർഷം ആദ്യമായാണ് ഇത്രയും ശക്തമായ ഐസ് മഴ ലഭിക്കുന്നത്.

എൽഡറാഡൊ ഇന്റിപെൻഡന്റ് ഇന്റർ സെക്ഷനിലെ മുഴുവൻ പ്രദേശങ്ങളും ഐസ് കൊണ്ടു മൂടി കിടക്കുകയായിരുന്നു.ഫൽവർ മൗണ്ട്, ലൂയിസ് വില്ല പ്രദേശങ്ങളിലും ഐസ് മഴ ലഭിച്ചു.ഡാളസ്സിന്റെ റോക്ക് വാൾ, ഡെന്റൻ, ടെറന്റ് കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രിയിൽ കനത്ത മഴയും, തണ്ടർ സ്റ്റോമും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആദ്യം ചെറിയ മഴയായി ആരംഭിച്ചതിനുശേഷമാണ് വലിയ തോതിൽ ഐസ് മഴ ആരംഭിച്ചത്. ഐസ് മഴക്കു പുറമെ കനത്ത കാറ്റും ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ഐസ് മഴയെ തുടർന്നുള്ള നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തിവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP