Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോർട്ട് വർത്തിൽനിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫോർട്ട് വർത്തിൽനിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി; പ്രതി അറസ്റ്റിൽ

പി.പി. ചെറിയാൻ

ഫോർട്ട്വർത്ത്: മെയ് 18 ശനിയാഴ്ച അമ്മയുടെ കൂടെ നടക്കാനിറങ്ങിയ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതൻ പിടിയിൽ.അമ്മയും മകളും നടന്നുപോകുമ്പോൾ പെട്ടന്ന് വാഹനം തൊട്ടടുത്തു നിറുത്തി കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയെ തട്ടിമാറ്റി വാഹനം ഓടിച്ചുപോയ മൈക്കിൾ വെമ്പാൻ (51) ശനിയാഴ്ച രാത്രിയിൽ അറസ്റ്റിലായതെന്ന് (മെയ് 19) ഞായറാഴ്ച പൊലീസ് നടത്തിയ പ്രസ് മീറ്റിൽ അറിയിച്ചു.

ഫോറസ്റ്റ് ഹില്ലിലുള്ള വുഡ് സ്പിരിങ് സ്യൂട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി ഹോട്ടൽ മുറിയിൽ കണ്ടെത്തി. വൈദ്യ പരിശോധനക്ക് ശേഷം കുട്ടി ആരോഗ്യവതിയായിരിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച തന്നെ ആംമ്പർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ഹോട്ടൽ പരിസരത്തു സംശയാസ്പദമായ കാർ കണ്ടെത്തിയത് അവിടെ ലോക്കൽ ചർച്ചിലെ ചിലരാണ് ഉടനെ പൊലീസിനെ വിവരം അറിയിച്ചു.

സോഷ്യൽ മീഡിയാ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയതും, കാറിന്റെ വിശദ വിവരങ്ങൾ നൽകിയതുമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതിയുടെ പേരിൽ വിവിധ കൗണ്ടികളിൽ പലകേസ്സുകളും നിലവിലുണ്ട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞതിൽ കുടുംബാംഗങ്ങളോടൊപ്പം പൊലീസും അവരുടെ സന്തോഷം പങ്കിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP