Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ ഭാവി തകർത്തുവെന്നാരോപിച്ചു തുൾസി ഗബാർഡ് ഹിലറി ക്ലിന്റനെതിരെ 50 മില്യൺ ലോ സ്യൂട്ട്

രാഷ്ട്രീയ ഭാവി തകർത്തുവെന്നാരോപിച്ചു തുൾസി ഗബാർഡ് ഹിലറി ക്ലിന്റനെതിരെ 50 മില്യൺ ലോ സ്യൂട്ട്

പി പി ചെറിയാൻ

ന്യൂയോർക്ക്: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ഹവായിയിൽ നിന്നുള്ള യുഎസ് ഹൗസ് പ്രതിനിധി തുൾസി ഗബാർഡ് ഹില്ലരി ക്ലിന്റനെതിരെ 50 മില്യൻ ഡോളറിന് നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. റഷ്യയിൽ നിന്നും വൻ പിന്തുണ നേടിയെടുത്ത ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് തുൾസി ഗബാർഡെന്ന് പേരെടുത്തു പറയാതെ പരസ്യമായി വിമർശിച്ചത് 2016 ൽ ഹില്ലരി ക്ലിന്റിനു പിന്തുണ നൽകാതെ അന്നത്തെ മറ്റൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ബെർണി സാന്റേഴ്സിനെ എൻഡോഴ്സ് ചെയ്തതിന്റെ വൈരാഗ്യമാണെന്ന് തുൾസി പറയുന്നു.

അടിസ്ഥാനരഹിതവും സത്യവുമല്ലാത്ത പ്രചരണം ഹില്ലരി നടത്തിയത് തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് തുൾസി പറഞ്ഞു. ചെയ്തതും പറഞ്ഞതുമായ അസത്യങ്ങൾക്ക് മാപ്പപേക്ഷിക്കുവാനും തുൾസി ഹില്ലരി തയ്യാറായിട്ടില്ലെന്ന് ന്യുയോർക്ക് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ലൊസ്യൂട്ടിൽ പറയുന്നു.

എന്നാൽ ഇതു ശുദ്ധ മണ്ടത്തരമാണെന്ന് ക്ലിന്റൻ സ്പോക്ക്മാൻ നിക് മെറിൽ പറഞ്ഞു. സമൂഹത്തിൽ തനിക്ക് നല്ല പേർ നിലനിർത്തുന്നതിന് ഈ ലൊസ്യൂട്ട് ഉപകരിക്കുമെന്ന് ഗബാർഡ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP